Follow KVARTHA on Google news Follow Us!
ad

ലാവ സോളോ എ800 വിപണിയിലേക്ക്

മുംബയ്: ക്രിസ്മസിന് ഇന്ത്യന്‍ മൊബൈല്‍ നിര്‍മ്മാതക്കളായ ലാവയുടെ പുതിയ ഫോണ്‍ വിപണിയിലെത്തും. Business, Mobil Phone
Lava Xolo, Market, Mumbai, Mobile, Producers, Android, Big Screen, Processor Dual Cord, Graphics
മുംബയ്: ക്രിസ്മസിന് ഇന്ത്യന്‍ മൊബൈല്‍ നിര്‍മ്മാതക്കളായ ലാവയുടെ പുതിയ ഫോണ്‍ വിപണിയിലെത്തും. ലാവ സോളോ എ800 എന്ന മോഡലാണ് കമ്പനി പുറത്തിറക്കുന്നത്. അഞ്ച് ഇഞ്ച് ഫോണാണ് സോളോ എ800. 13000 രൂപയ്ക്കായിരിക്കും ഫോണ്‍ വിപണിയിലെത്തുക.

സോളോ എ800ന്റെ വിശദമായ പ്രത്യേകതകള്‍ ഇതുവരെ ലാവ പുറത്തുവിട്ടിട്ടില്ല. സോളോ എ700ഴുമായി സാമ്യമുള്ളതായിരിക്കും ഇതെന്നാണ് സൂചന. ആന്‍ഡ്രയ്ഡിന്റെ ജെല്ലിബീന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റമായിരിക്കും സോളോ എ800 പ്രവര്‍ത്തിക്കുക. 1.2 ജിഗാ ഹെര്‍ഡ്‌സ് പ്രോസസ്സര്‍, പ്രോസസ്സര്‍ ഡ്യൂവല്‍ കോര്‍ പ്രോസസ്സറാണ് ഫോണിലുളളത്.

വലിയ സ്‌ക്രീന്‍ തന്നെയായിരിക്കും ഫോണിന്റെ പ്രധാന പ്രത്യേകത. സ്‌ക്രീനിന്റെ ഗ്രാഫിക്ക്‌സ് അടക്കമുള്ള ശേഷി വര്‍ദ്ധിപ്പിക്കാന്‍ ക്യൂ എച്ച്ഡി ഐപിഎസ് ടെക്‌നോളജിയും ഇതില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എട്ട് മെഗാപിക്‌സലാണ് ക്യാമറ ശേഷി.

Key Words: Lava Xolo, Market, Mumbai, Mobile, Producers, Android, Big Screen, Processor Dual Cord, Graphics

Post a Comment