Follow KVARTHA on Google news Follow Us!
ad

സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടി

സിനിമാതാരം സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. Entertainment, Cheating, Wife, Suraj Venjaramood,
Suraj Venjaramood, Wife, Faked, Lakhs, Kanjiramattam, Muvattupuzha, Woman, Land, DYSP, Complaint,
സിനിമാതാരം സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ സ്ത്രീ 28 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. സുരാജ് തൊടുപുഴ ഡിവൈ.എസ്.പിക്ക് പരാതി നല്‍കി. മറ്റൊരാളുടെ പേരില്‍ കിടന്ന സ്ഥലത്തിന് സുരാജിന്റെ ഭാര്യയുടെ പേരില്‍ ആധാരം എഴുതി നല്‍കിയാണ് പണം തട്ടിയെടുത്തത്. തട്ടിപ്പുനടത്തിയ സ്ത്രീ മുവാറ്റുപുഴയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുകയാണ്.

സുരാജ് അഭിനയിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് കാഞ്ഞിരമറ്റത്തെ ഇവരുടെ വീട്ടിലായിരുന്നു. ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് നടത്തിയത്. സ്ഥലത്തിന്റെ ആധാരം ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമാണെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് തട്ടിപ്പ് മനസ്സിലായത്. മുവാറ്റുപുഴ പൊലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ തട്ടിപ്പ് നടത്തിയതിന് കേസുണ്ട്.

Key Words: Suraj Venjaramood, Wife, Faked, Lakhs, Kanjiramattam, Muvattupuzha, Woman, Land, DYSP, Complaint,

Post a Comment