Follow KVARTHA on Google news Follow Us!
ad

അടുപ്പ് പുകയാന്‍ പ്രക്ഷോഭത്തിന്റെ അഗ്നി ശൃംഖല വൈകിട്ട്

കേരളത്തിലെ വീടുകളില്‍ അടുപ്പ് പുകയാന്‍ വേണ്ടി പ്രക്ഷോഭത്തിന്റെ അഗ്നി ശൃംഖല ശനിയാഴ്ച വൈകിട്ട് CPM, Strike, Kasaragod, Wayanadu, Idukki, Kottayam, Pathanamthitta, Pinarayi Vijayan, V.S Achuthanandan, Adupukooti Samaram, M.A. Baby, P. Karunakaran, CPM protest flames
CPM, Strike, Kasaragod, Wayanadu, Idukki, Kottayam, Pathanamthitta, Pinarayi Vijayan, V.S Achuthanandan, Adupukooti Samaram,കാസര്‍കോട്: കേരളത്തിലെ വീടുകളില്‍ അടുപ്പ് പുകയാന്‍ വേണ്ടി പ്രക്ഷോഭത്തിന്റെ അഗ്നി ശൃംഖല ശനിയാഴ്ച വൈകിട്ട് നാലരമണിക്ക്. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ തെരുവോരങ്ങള്‍ വൈകിട്ട് സമരാഗ്നി ജ്വാലകളാല്‍ മുഖരിതമാകും. ഒട്ടേറെ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കേരളത്തിന്റെ ചരിത്രത്തില്‍ ഈയൊരു സമരം പുതിയൊരു അധ്യായം തുന്നിച്ചേര്‍ക്കുമെന്നാണ് കരുതുന്നത്. പത്തുലക്ഷത്തോളം അടുപ്പുകളാണ് വൈകുന്നേരമാകുമ്പോള്‍ തെരുവുകളില്‍ ജ്വലിക്കുക. ദേശീയ പാതയുടെ പടിഞ്ഞാറ് ചേര്‍ന്നാണ് അടുപ്പുകള്‍ കത്തിക്കുക.

മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെയുള്ള ദേശീയ പാതയ്ക്ക് പുറമെ വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ സംസ്ഥാന-ജില്ലാ പാതയോരങ്ങളിലും പ്രതിഷേധത്തിന്റെ അടുപ്പുകള്‍ പുകയും.

പാചക വാതക സിലണ്ടര്‍ വെട്ടിക്കുറച്ചതിലും, വിലക്കയറ്റത്തിലും പ്രതിഷേധിച്ച് സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് അടുക്കളയില്‍ നിന്ന് തെരുവുകളിലേക്ക് സമരാഗ്നി പടര്‍ത്തിക്കൊണ്ടുള്ള വേറിട്ട പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്. ഒരു മീറ്ററിനുള്ളില്‍ ഒരടുപ്പ് എന്ന കണക്കില്‍ സംസ്ഥാനത്തെ 750 ലേറെ കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ അടുപ്പുകള്‍ കൂട്ടി ഭക്ഷണം പാകം ചെയ്യും. ഈ ഭക്ഷണം സമരത്തില്‍ പങ്കെടുത്തവര്‍ക്ക് വിതരണം ചെയ്യും.

സംസ്ഥാനത്തിന്റെ വടക്കേ അറ്റമായ മഞ്ചേശ്വരത്ത് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. സതീശ് ചന്ദ്രനും, തെക്കേ അറ്റമായ പാറശ്ശാലയില്‍ സംസ്ഥാന കമ്മിറ്റിയംഗം ആനാവൂര്‍ നാഗപ്പനും സമരത്തില്‍ പങ്കെടുക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ പാളയം രക്തസാക്ഷി മണ്ഡപത്തിനടുത്ത് അഗ്നി ശൃംഖലയില്‍ അണിചേരും.

കാസര്‍കോട് ജില്ലയില്‍ 12 ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് അഗ്നി ശൃംഖല ഒരുക്കുന്നത്. പ്രധാന കേന്ദ്രങ്ങളില്‍ പൊതു യോഗവും സംഘടിപ്പിച്ചിട്ടുണ്ട്. സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരന്‍ കാലിക്കടവിലും, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.കെ. നാരായണന്‍ കാഞ്ഞങ്ങാട്ടും, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. ചെറുവത്തൂരിലും സമരം ഉദ്ഘാടനം ചെയ്യും.

Keywords: CPM, Strike, Kasaragod, Wayanadu, Idukki, Kottayam, Pathanamthitta, Pinarayi Vijayan, V.S Achuthanandan, Adupukooti Samaram, M.A. Baby, P. Karunakaran,  K. Kunhiraman, Cheruvathur, Kanhagad, Kalikkadavu, Kerala, Malayalam News, CPM protest flames

Post a Comment