Follow KVARTHA on Google news Follow Us!
ad

ഒ­മ്പ­താം വാര്‍­ഡാ­യി ഒ­രു കേര­ളം

സം­സ്ഥാന­ത്തെ എല്ലാ ആ­ശു­പ­ത്രി­ക­ളി­ലെ­യും മോശം സ്ഥി­തി മ­ന്ത്രി­മാരും മ­റ്റു ജ­ന പ്ര­തി­നി­ധി­കളും Article, Thiruvananthapuram, Hospital, Government.
Article, Thiruvananthapuram, Hospital, Government.

സം­സ്ഥാന­ത്തെ എല്ലാ ആ­ശു­പ­ത്രി­ക­ളി­ലെ­യും മോശം സ്ഥി­തി മ­ന്ത്രി­മാരും മ­റ്റു ജ­ന പ്ര­തി­നി­ധി­കളും മ­ന­സി­ലാ­ക്കാന്‍ ഒ­രു വ­ഴി തു­റ­ക്കാ­തെ വയ്യ. തിരുവനന്തപുരം ജനറല്‍ ആശുപത്രി ഒമ്പതാംവാര്‍ഡിലെ അസുഖംമാറിയ 17 പേര്‍­ക്ക് സര്‍­ക്കാര്‍ ആ­ശ്വാ­സ­ക­ര­മാ­യ തു­ടര്‍ ജീ­വി­തം വാ­ഗ്­ദാ­നം ചെ­യ്­ത­തു­പോ­ലെ കേ­ര­ള­ത്തി­ലെ­മ്പാടും കൈ­നീ­ട്ടി­ക്കാ­ത്തി­രി­ക്കു­ന്ന­വ­രു­ടെ മു­ന്നി­ലേ­യ്­ക്കാക­ണം ആ വ­ഴി.

നി­സ്സ­ഹാ­യ­രാ­യി­രു­ന്ന ആ 17 പേര്‍ക്ക് സാമൂഹ്യക്ഷേമവകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും­ചേര്‍­ന്നാണ് പുനരധിവാസ സൗകര്യം ഏര്‍പ്പെടു­ത്തി­യത്. ഇന്നലെ ഔ­പ­ചാ­രി­ക­മാ­യിത്ത­ന്നെ അ­ത് പ്ര­ഖ്യാ­പി­ക്കുക­യം ചെ­യ്തു. പക്ഷേ, നാ­ലാ­ള് അ­റി­യു­ന്ന വി­ധം മൈ­ക്കു കെ­ട്ടി പ­റ­ഞ്ഞാല്‍ കൂ­ടു­തല്‍ പേര്‍ സ­ഹാ­യം ചോ­ദിച്ചാലോ എ­ന്നാ­ണു സര്‍­ക്കാ­രി­ന്റെ പേടി.

നാലുദിവസത്തിനകം 19 പേരെക്കൂടി പുനരധിവസി­പ്പി­ക്കാ­നാ­ണ് തീ­രു­മാ­നം. ഏ­താ­യാലും ജ­ന­റല്‍ ആ­ശു­പത്രി ഒ­മ്പതാം വാര്‍­ഡി­ലെ വി­ശേ­ഷ­ങ്ങള്‍ പ­ത്ര­ങ്ങ­ളിലും ചാ­ന­ലു­ക­ളിലും വ­ന്നതു­കൊ­ണ്ടാ­ണ് ആ 21 പേര്‍­ക്ക് പു­തു­ജീ­വി­തം കി­ട്ടുന്ന­ത് എ­ന്ന കാ­ര്യ­ത്തില്‍ സം­ശ­യ­മില്ല.
അസുഖം മാറിയവരെ പുനരധിവസിപ്പിക്കുന്നതിനനുസരിച്ച് കൂടുതല്‍പ്പേര്‍ അന്തേവാസികളായി എത്തിക്കൊണ്ടിരിക്കുകയാണ്. അ­ത് സ്വാ­ഭാ­വി­ക­വു­മാണ്. മുപ്പത്തിനാലുപേരില്‍ പത്തുപേരെ കഴിഞ്ഞ ദി­വസം വൃദ്ധസദനത്തിലേക്ക് മാറ്റിയിരുന്നു. ഏറെക്കാലം ഇ­വി­ടെ കിടന്ന മൂന്നുപേരെ അവരുടെ ബന്ധുക്കളെ ഏല്‍­പ്പി­ച്ചു.

മറ്റു നാലുപേരെ വെള്ളിയാഴ്ച പുനരധിവസി­പ്പി­ക്കു­കയും ചെ­യ്­തു. ഇ­താ­ണ് ക­ഴി­ഞ്ഞ­യാഴ്­ച മാ­ധ്യ­മ­ങ്ങ­ളില്‍ നി­റ­ഞ്ഞു­നി­ന്ന ഒ­മ്പതാം വാര്‍­ഡ് വാര്‍­ത്ത­യു­ടെ ഇം­പാ­ക്ട്. മാനസികാസ്വാസ്ഥ്യമുള്ള പത്തുപേരെ മാനസികാരോഗ്യകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അനുവാദത്തിനായി നടപടികള്‍ സ്വീകരിച്ചിട്ടു­ണ്ട്.

പു­ന­ര­ധി­വ­സി­പ്പി­ച്ച­വ­രില്‍ ഒരാളെ സാമൂഹ്യക്ഷേമവകുപ്പിന്റെ പൂജപ്പുരയിലുള്ള വൃദ്ധസദനത്തിലേക്കും മൂന്നുപേരെ മുളയറയിലുള്ള രജിസ്‌ട്രേഡ് വൃദ്ധസദനത്തിലേക്കുമാണ് മാറ്റി­യത്. അ­വര്‍­ക്ക് അ­വി­ടെ സു­ഖ­മാ­യി­രിക്കും എ­ന്ന് ഉ­റ­പ്പു വ­രു­ത്തു­മെ­ന്ന് മന്ത്രി ശി­വ­കു­മാര്‍ പ­റ­യു­ന്നുണ്ട്. കേ­ര­ള­ത്തി­ലെ ജില്ലാ, ജ­ന­റല്‍ ആ­ശു­പ­ത്രി­ക­ളിലും മെ­ഡി­ക്കല്‍ കോ­ള­ജു­ക­ളിലും സമാ­ന സാ­ഹ­ച­ര്യ­ങ്ങ­ളി­ലു­ള്ള നി­രവ­ധി രോ­ഗി­കള്‍ ഇ­നിയും ഉ­ണ്ടാ­യി­രി­ക്കേ, തി­രു­വ­ന­ന്ത­പു­രം ജ­ന­റല്‍ ആ­ശു­പത്രി ഒ­മ്പതാം വാ­ര്‍ഡ് ഒ­രു സൂച­കം തന്നെ. ആ സൂച­കം സര്‍­ക്കാര്‍ തി­രി­ച്ച­റി­ഞ്ഞ് പ്ര­വര്‍­ത്തിക്ക­ണം എ­ന്നേ­യുള്ളു, സംസ്ഥാന­ത്തെ സര്‍ക്കാര്‍ വൃദ്ധസദനങ്ങളെല്ലാം അന്തേവാസികളെക്കൊണ്ട് നിറഞ്ഞിരിക്കു­ക­യാ­ണെ­ന്ന് സര്‍­ക്കാര്‍ സ­മ്മ­തി­ച്ചി­ട്ടുണ്ട്. സ്വാ­ഭാ­വി­ക­മായും കൂ­ടു­തല്‍ വൃ­ദ്ധ സ­ദ­ന­ങ്ങള്‍ തു­റ­ക്കേ­ണ്ടി വ­രും.

തിരുവനന്ത­പുരത്ത് പൂജപ്പുരയിലെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകമായുള്ള ആശാഭവനുകള്‍, ഡേ കെയര്‍ സെന്റര്‍, ചാക്ക വൃദ്ധസദനം എന്നിവയാണ് സര്‍ക്കാറിനൂ കീഴിലുള്ളത്. ഇവിടങ്ങളിലും അന്തേവാസികളുടെ ബാഹുല്യമാണ്. ഇതിനാലാണ് ഒമ്പതാം വാര്‍ഡിലെ അസുഖം മാറിയ അന്തേവാസികളെ ര­ജി­സ്റ്റര്‍ ചെയ്ത വൃദ്ധസദനങ്ങളില്‍ പുനരധിവസിപ്പിക്കുന്ന­ത്. ക­ഴി­ഞ്ഞ സര്‍­ക്കാ­രി­ന്റെ കാ­ല­ത്ത് സാ­മൂഹി­ക ക്ഷേ­മ മ­ന്ത്രി­യാ­യി­രു­ന്ന പി.കെ. ശ്രീമ­തി മുന്‍­കൈ­യെ­ടു­ത്ത് വ­യോ­ജ­ന ന­യ­ത്തി­ന്റെ കര­ട് ത­യ്യാ­റാ­ക്കി­യി­രു­ന്നു. നി­യ­മ­സ­ഭ­യിലും വ­ന്ന­താണ്. പി­ന്നെ അ­ത് എ­വി­ടെ­പ്പോ­യെ­ന്ന് അ­റി­യില്ല. മാ­താ പി­താക്ക­ളെ ആ­ശു­പ­ത്രി­ക­ളി­ലും വൃ­ദ്ധ സ­ദ­ന­ങ്ങ­ളിലും ഉ­പേ­ക്ഷി­ക്കു­ന്ന മ­ക്ക­ളില്‍ നി­ന്ന് അ­വ­രു­ടെ ചെ­ല­വി­ന് നിര്‍­ബ­ന്ധ­മായും പണം ഈ­ടാ­ക്കാന്‍ വ്യ­വ­സ്ഥ ചെ­യ്­തി­രു­ന്ന ആ ബില്ല് നി­യ­മ­മാ­യാല്‍ കാ­ര്യ­ങ്ങള്‍ ചി­ല­പ്പോള്‍ കു­റേ­യെ­ങ്കി­ലും മാ­റി മ­റി­ഞ്ഞേ­ക്കാം. ആ­ശ്ര­യ­മില്ലാ­തെ ആ­ശു­പത്രി വാര്‍­ഡു­ക­ളില്‍ നി­റ­യു­ന്ന വൃ­ദ്ധ­രില്‍ എത്ര കു­റ­ച്ചു­പേര്‍­ക്കു­മാ­ത്ര­മാ­ണ് ആ­ശ്വാ­സ­മാ­കാന്‍ സര്‍­ക്കാ­രി­നു ക­ഴി­യു­ക. പ­രി­മി­തി­ക­ളു­ണ്ട­ല്ലോ, സര്‍­ക്കാ­രി­നും.

-എ­സ്.എ. ഗ­ഫൂര്‍

Keywords: Article, Thiruvananthapuram, General Hospital, Government, 9th ward of Kerala.

Post a Comment