Follow KVARTHA on Google news Follow Us!
ad

സൊനാക്ഷിക്കൊപ്പം പൂനവും പരസ്യചിത്രത്തില്‍

Sonakshi Sinha , Poonam Sinha , Campaign, Promote , Skin advisor, TV commercial , Fem, Poonam, Hrithik Roshan, Jodhaa Akbar


ബോളിവുഡ് സുന്ദരി സോനാക്ഷി സിന്‍ഹ അമ്മ പൂനത്തിനൊപ്പം പരസ്യചിത്രത്തില്‍. പ്രമുഖ സൗന്ദര്യവര്‍ദ്ധക സാമഗ്രി നിര്‍മ്മാതാക്കളായ ഫെമിന്റെ പുതിയ ബ്‌ളീച്ച് ഉല്‍പ്പന്നത്തിന്റെ പരസ്യ ചിത്രത്തിലാണ് താരസുന്ദരി അമ്മയ്‌ക്കൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഡിസംബര്‍ ആദ്യം മുതല്‍ ഈ പുതിയ പരസ്യചിത്രം സംപ്രേഷണം ചെയ്യാനാണ് ഫെമിന്റെ ശ്രമം.

താരങ്ങളായ അമ്മമാരും മക്കളും ഒരുമിച്ച് പരസ്യചിത്രത്തിലെത്തുന്നത് ഇതാദ്യമല്ല. ഹേമമാലിനി മക്കളായ ഇഷയ്ക്കും അഹാനയ്ക്കുമൊപ്പം കെന്റ് വാട്ടര്‍ പ്യൂരിഫയറിന്റെ പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്.ഷര്‍മ്മിള ടാഗോറും മകള്‍ സോഹ അലി ഖാനും ഒന്നിച്ച് ഡയമണ്ടിന്റെ പരസ്യത്തിലും അഭിനയിച്ചിട്ടുണ്ട്.

മകളുടെ സൗന്ദര്യകാര്യത്തില്‍ ഏറെ ശ്രദ്ധ വയ്ക്കുന്ന, ഏറ്റവും മികച്ചതു മാത്രം അവള്‍ക്കായി കണ്ടെത്തുന്ന മികച്ചൊരു സുഹൃത്തും നല്ലൊരു വഴികാട്ടിയുമായ അമ്മയായാണ് പൂനം സിന്‍ഹ ഈ പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തിലും അമ്മ എന്റെ നല്ലൊരു സുഹൃത്തും വഴികാട്ടിയുമാണ്. തികച്ചും പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള എന്റെ സൗന്ദര്യ പരിപാലനക്കാര്യത്തില്‍ അമ്മ എന്നും ഏറെ ശ്രദ്ധ വയ്ക്കാറുണ്ട്- സോനാക്ഷി പറയുന്നു.

നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയാണ് സോനാക്ഷിയുടെ അച്ഛന്‍. പൂനം  മിസ് ഇന്ത്യ പട്ടം നേടിയിരുന്നു. തുടരര്‍ന്ന്  ചില ഹിന്ദി സിനിമകളിലും പൂനം അഭിനയിച്ചു. വിവാഹത്തോടെ പൂനം അഭിനയം നിര്‍ത്തി.  പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 2008 ല്‍ അഷുതോഷ് ഗൗരിക്കര്‍ സംവിധാനം ചെയ്ത ജോധ അക്ബറില്‍ ഹൃത്വിക് റോഷന്റെ അമ്മയായി പൂനം സിനിമയില്‍ തിരിച്ചെത്തിയിരുന്നു.


SUMMARY: Sonakshi Sinha will be seen with her mother Poonam Sinha on screen for the first time in an ad campaign to promote a new beauty product. She says her mom is her skin advisor.

Key Words: Sonakshi Sinha , Poonam Sinha , Campaign, Promote , Skin advisor, TV commercial , Fem, Poonam, Hrithik Roshan, Jodhaa Akbar

Post a Comment