Follow KVARTHA on Google news Follow Us!
ad

കാസര്‍കോട് നിന്നും ജയില്‍ചാടിയ ഒരുപ്രതികൂടി പിടിയിലായി

രണ്ടാഴ്ചമുമ്പ് കാസര്‍കോട് സബ്ജയിലില്‍ നിന്നും ജയില്‍ വാര്‍ഡനെ കുത്തിവീഴ്ത്തി തടവുചാടിയ ഒരുപത്രികൂടി Kasaragod, Jail, Police, Attack, Hospital, Kerala, Mohammed Rasheed, Rajesh,
Kasaragod, Jail, Police, Attack, Hospital, Kerala, Mohammed Rasheed, Rajesh,
കാസര്‍കോട്: രണ്ടാഴ്ചമുമ്പ് കാസര്‍കോട് സബ്ജയിലില്‍ നിന്നും ജയില്‍ വാര്‍ഡനെ കുത്തിവീഴ്ത്തി തടവുചാടിയ ഒരുപത്രികൂടി അറസ്റ്റിലായി. കര്‍മന്തൊടി ക്ലാവടുക്കത്തെ രാജേഷി(35)നെയാണ് ആദൂര്‍ സി.ഐ. എ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അഡൂര്‍ പാര്‍ത്ഥകൊച്ചിയിലെ വനത്തില്‍ നിന്നും വ്യാഴാഴ്ച വൈകിട്ടോടെ അറസ്റ്റുചെയ്തത്.

പ്രതിയെ വിശതമായി ചോദ്യംചെയ്തതില്‍ നിന്നും തടവുചാടിയ മറ്റുരണ്ട് പ്രതികളുടെ ഒളിത്താവളംസംബന്ധിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മറ്റു രണ്ട് പ്രതികളും പോലീസിന്റെ വലയിലായതായും അറിയുന്നു. ഇവരോടൊപ്പം തടവുചാടിയ ഇരട്ടകൊലക്കേസിലെ പ്രതി മഞ്ചേശ്വരം കൊടലമുഗറു ദൈഗോളിയിലെ മുഹമ്മദ് ഇഖ്ബാലിനെ (28) പോലീസ് തടവുചാടിയ ദിവസം വൈകുന്നേരം തന്നെ അറസ്റ്റുചെയ്തിരുന്നു. ഇതിനിടയിലാണ് തടവുചാടിയ മറ്റുമൂന്നുപേര്‍ ആഡൂര്‍ വനത്തില്‍ ഒളിച്ചതായി പോലീസിന് വ്യക്തമായ സൂചനലഭിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി പ്രതികള്‍ക്കുവേണ്ടി അഡൂര്‍ വനമേഖല പോലീസ് അരിച്ചുപെറുക്കിവരികയായിരുന്നു. പോലീസ് സംഘത്തോടൊപ്പം സബ് ജയിലിലെ വാര്‍ഡന്‍മാരും മറ്റുജീവനക്കാരും വനപാലകരും സഹായിച്ചിരുന്നു.

കോട്ടയം മുണ്ടക്കയം സ്വദേശിയും കാറഡുക്ക എട്ടാം മൈല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ തെക്കന്‍ രാജന്‍ എന്ന രാജന്‍ (62), മഞ്ചേശ്വരം ഹൊസബെട്ടു സ്വദേശി മുഹമ്മദ് റഷീദ് (32) എന്നിവരെയാണ് പിടികിട്ടാനുള്ളത്.

Keywords: Kasaragod, Jail, Police, Attack, Hospital, Kerala, Mohammed Rasheed, Rajesh, Mohammed Iqbal, Rajan, Malayalamn News, Kerala Vartha, Arrest, Forest, Police arrests one of escaped jail inmates

Post a Comment