Follow KVARTHA on Google news Follow Us!
ad

ഓണം ഉട്ടോ­പ്യന്‍ ആശ­യമാണോ

ലോക മല­യാ­ളി­കള്‍ ഓണ­മു­ണ്ടു. കാസര്‍കോട് ജില്ല­യിലെ ഗളി­ഞ്ചന്‍, ആടി, വേടന്‍, മാരി­തെ­യ്യ­ങ്ങള്‍ ഓണ­ത്തിന്റെ Article, Prathibha-Rajan, Onam, Kannur, Liquor, Minister, Health Inspecter
Article, Prathibha-Rajan, Onam, Kannur, Liquor, Minister, Health Inspecter
ലോക മല­യാ­ളി­കള്‍ ഓണ­മു­ണ്ടു. കാസര്‍കോട് ജില്ല­യിലെ ഗളി­ഞ്ചന്‍, ആടി, വേടന്‍, മാരി­തെ­യ്യ­ങ്ങള്‍ ഓണ­ത്തിന്റെ വര­വ­റി­യച്ചു കൊണ്ട് കര്‍­ക്കിടകം പതി­നെ­ട്ടിനു മുമ്പെ­ത്തെന്നെ തുടി താള­ത്തി­ലും, മണി­മു­ഴ­ക്കി­മുഴക്കിയും ഐശ്വര്യം വിതച്ചു കടന്നു പോയെ­ങ്കിലും മദ്ധ്യ­മ­ല­ബാ­റില്‍ ഓണ­പ്പൊ­ട്ട­ന്മാര്‍ വീട്ടിലെ മൂശേ­ട്ട­കളെ തൂത്തെ­റി­യാന്‍ അത്തം തൊട്ട് ഓണം വരെ ഗ്രാമ­ങ്ങള്‍ തോറും നിറ­ഞ്ഞാ­ടി.

തൃശൂ­രില്‍ പുലി­യ­റ­ങ്ങി­യും,­തൃ­ക്കാ­ക്ക­ര­യി­ലും,­തൃ­പ്പു­ണി­ത്തു­റ­യിലും ഓണ വില്ലു കുല­ച്ച­പ്പോള്‍ കൊല്ലത്തെ പെണ്‍കൊ­ടി­കളുടെ സൗന്ദര്യം താള­ത്തിന് ഈണം ചേര്‍ത്ത തിരു­വാ­തി­രക്കളി മോന്തി കുടിച്ചു. ആല­പ്പു­ഴ­യി­ലും, കുട്ട­നാട്ടും വഞ്ചി­പ്പാട്ടു മൂളി കായല്‍ക്കൂ­ട്ട­ങ്ങള്‍ ഓണച്ചുവ­ടു­വെ­ച്ചു. ആറ­മു­ള­യില്‍ അരി­മാവും ശര്‍ക്ക­രയും കലക്കി എറു­മ്പിന് പോലും ഓ­ണ സദ്യ വിള­മ്പി­യ­പ്പോള്‍ തൃക്ക­രി­പ്പൂ­രില്‍ പൂര്‍വി­ക­രായ കുര­ങ്ങ­ന്മാര്‍ അഥി­തി­ക­ളായി. പ്രവാസി മല­യാ­ളി­കള്‍ ഇനിയും ഓണാ­ഘോഷത്തിന്റെ ആര­വ­ങ്ങ­ളില്‍ നിന്നും മുക്ത­രാ­യി­ട്ടി­ല്ല. കാ­ഞ്ഞ­ങ്ങാട് കൂര്‍മന്‍ എഴു­ത്ത­ച്ചന്‍ പ്രഥമ പുര­സ്‌കാരം കഥാ­കൃത്ത് സുബൈ­ദക്ക് നല്‍കുന്ന ചടങ്ങ് മഴയെ വെല്ലു­വി­ളിച്ചു കൊണ്ട് നട­ന്ന­ത­ട­ക്ക­മുള്ള എടുത്തു പറ­യേണ്ട നിര­വധി ഓണ വിശേ­ഷ­ങ്ങള്‍ കൊണ്ട് മല­യാളം സമ്പ­ന്ന­മാ­യി .

ഉത്രാ­ട­ത്തിന് കല്‍ക്കരി സദ്യ ഒരുക്കി ബി.­ജെ.­പി.

കൊച്ചി­യിലെ കലൂര്‍ ജംഗ്ഷനില്‍ ഉത്രാ­ട­ദി­ന­ത്തില്‍ ഓണ­ത്ത­പ്പനെ വര­വേറ്റത് കല്‍ക്കരി സദ്ധ്യ ഒരു­ക്കി­യാ­ണ്. അഭി­ന­വ­രാ­ജന്‍ മന്‍മോ­ഹന്‍സിംഗ് ഇന്ത്യയെ വാമ­ന­മേ­ധാ­വി­ത്വ­ത്തിന് പണ­യ­പെടു­ത്തി­യ­തിന്റെ പ്രതി­ഷേ­ധമാ­യായിരി­ക്കണം ബിജെ­പി­യുടെ ഈ കല്‍ക്കരി സദ്യ. രാജ്യം കൈയ്യില്‍ കിട്ടി­യ­പ്പോള്‍ അതില്‍ അഴി­മതി വിതച്ച് കല്‍ക്കരി കുഴി­ച്ചെ­ടുക്കുന്ന മന്‍മോ­ഹന്‍­സിംഗ് ഒടു­വില്‍ കുറ്റ­സ­മ്മതം നട­ത്തി­യിട്ട് എന്ത് കാര്യം. ശോഭ­ന­മായ എല്ലാ­റ്റി­നെ­ക്കാളും ശോഭ­യാര്‍ന്ന­താണ് സത്യ­വി­ശ്വാസം. അത് കളഞ്ഞു കുളി­ച്ച­വര്‍ക്ക് എങ്ങ­നെ മാവേ­ലി­യുടെ പിന്‍ഗാ­മി­ക­ളായ ഭരണ കര്‍ത്താ­ക്കളാകാ­നാകും. കള്ള­പ­റയും ചെറു നാഴി­യു­മി­ല്ലാത്ത പര­മ­മായ സത്യ­ത്തില്‍ കാച്ചി­യെ­ടുത്ത പഴ­മ­യുടെ തനി­മയു­റ­ങ്ങുന്ന മല­യാ­ള­നാ­ടിനെ അയല്‍ സംസ്ഥാ­ന­ങ്ങള്‍ക്ക് പണ­യ­പ്പെ­യുത്തി നാം ഓണ­മു­ണ്ടു. ഓണം കഴി­ഞ്ഞ­തോടെ നമ്മുടെ ഖജ­നാവ് കാലി­യാ­യി. അടുത്ത മാസം ശമ്പളം കൊടു­ക്ക­ണ­മെ­ങ്കില്‍ കടം കൊള്ള­ണം.
kalakari-sadya, Article
പറ­മ്പിലും പാടത്തും കായ്ക­നി­ക­ളി­ല്ല. തുമ്പയും മന്ദാ­രവും ചെത്തിയും പൂക്കു­ന്നി­ല്ല. വ­യല്‍പൂക്കളും മുക്കു­റ്റിയും നാടു നീങ്ങി. പുതു­നെല്ല് കുത്തിയ തവി­ട്ട­രിക്ക് പകരം ആന്ധ്ര­യിലെ ഐ.­ആര്‍.എട്ട് അരി. കേര­ള­ത്തിന്റെ തുമ്പക്കും മുക്കു­റ്റിക്കും പകരം തമി­ഴി­നാ­ട് പൂപ്പാ­ട­ങ്ങ­ളിലെ ജമ­ന്തിയും എന്‍ഡോസള്‍­ഫാന്‍ തളിച്ച വാ­ടാ­ര്‍മ­ല്ലി­യും, പച്ച­ക്ക­റി­കളും, ശവം സൂക്ഷി­ക്കാന്‍ ഉപ­യോ­ഗി­ക്കുന്ന ഫോര്‍മ­ലിന്‍ കലര്‍ന്ന പാലും നാം ആവോളം കുടി­ച്ചുന്മത്ത­രാവു­ന്നു. പറി­ച്ചെ­ടുത്ത് മാസ­ങ്ങള്‍ കഴി­ഞ്ഞാലും വാടാത്ത കറി­വേ­പ്പി­ല­കള്‍ മൃദു­ലത ഉറ­പ്പിന് വഴി­മാ­റി­കൊ­ടുത്ത തക്കാ­ളിയും നേന്ത്ര­ക്കാ­യയും കേര­ള­ത്തില്‍ ആധു­നിക രോഗ­ങ്ങ­ളുടെ വിത്ത് വിത­ക്കു­ന്നു. ഏറ്റവും കൂടു­തല്‍ ഷുഗര്‍, പ്രഷര്‍ രോഗി­ക­ളുടെ നാടായി നാം ആഡ്യ­ത്ത്വ­മുള്ള രോഗ­ങ്ങ­ളുടെ പട്ടി­ക­യില്‍ ഒന്നാം സ്ഥാനത്തെത്തി നില്‍ക്കു­ന്നു.

അടുത്ത ഓണ­ത്തി­നെ­ങ്കിലും നമുക്ക് നമ്മുടെ തൊടി­യില്‍ നിര്‍മിച്ച ചേനയും ചേമ്പും വഴു­തി­ന­യു­മായി ഓണ­മു­ണ്ണാം. ഉമ്മന്‍ ചാണ്ടി സര്‍ക്കാ­രിന്റെ തുടര്‍ വര്‍ഷ­ങ്ങള്‍ അതി­നുള്ള പദ്ധ­തി­ക­ള്‍ ആസൂ­ത്രണം ചെയ്യ­ട്ടെ. കേര­ള­ത്തിന്റെ സ്വന്തം രുചിയും സന്തോ­ഷവും കൊച്ചു­മ­ക്കള്‍ ആസ്വ­ദി­ച്ച­റി­യ­ട്ടെ. ഇപ്പോള്‍ 70 ലക്ഷം കുടും­ബ­ങ്ങള്‍ പൂവി­ടു­ന്നത് തമിഴ് ഗ്രാമ­ത്തിലെ വിഷം തെളിച്ച പൂക്കള്‍ കൊണ്ടാ­ണ്. 325 ലക്ഷം ജന­ങ്ങ­ളുള്ള കേരളം 200 കോടി­യുടെ മദ്യം ഒറ്റ വലിക്ക് കുടിച്ചു തീര്‍ത്തു. കേര­ള­ത്തിലെ ഓണം കൊണ്ട് ഒരു­വര്‍ഷം കഴി­ഞ്ഞു­കൂ­ടാനുള്ള വക­യു­ണ്ടാ­ക്കുന്ന ഗ്രാമ­ങ്ങ­ളുണ്ട് തമി­ഴ്‌നാ­ട്ടില്‍. ഒരു ദിവ­സത്തെ മദ്യ­വില്‍പ­ന­കൊണ്ട് മദ്യ­വര്‍ജന സംഘ­ട­ന­യായ കോണ്‍ഗ്ര­സിന്റെ ഗവര്‍­മെന്റ് ഒരു മാസത്തെ ചില­വി­നുള്ള വക­യു­ണ്ടാ­ക്കു­ന്നു. മാവേ­ലി­യുടെ പോയ്‌­പ്പോയ നാളു­കള്‍ ഇനിയും അക­ലെ.

നാളി­കേര പൂക്കളം തീര്‍ത്ത് പ്രതി­ഷേധം

നാളികേര­ത്തിന്റെ വില ഇടി­ഞ്ഞ­തി­ലുള്ള പ്രതി­ഷേധം അറി­യി­ക്കാന്‍ തേങ്ങ കൊണ്ട് അത്ത­പ്പൂ­ക്കളം തീര്‍ത്തി­രി­ക്കൂ­ക­യാണ് അടൂര്‍ മങ്കൂ­ഴി­യിലെ ഒരു കൂട്ടം കര്‍ഷ­കര്‍.

കേര കര്‍ഷ­കരെ സഹാ­യി­ക്കു­ന്ന­തിനോ ഇള­നീര്‍ വെള്ളം പാക്ക് ചെയ്ത് കയറ്റി അയ­ക്കു­ന്ന­തിനോ ഇള­നീര്‍ കൂഴ­മ്പു­കള്‍ കൊണ്ട് വ്യവ­സാ­യാ­ടി­സ്ഥാ­ന­ത്തിന്‍ വിഭ­വ­ങ്ങള്‍ ഉല്‍പാ­ദി­പ്പി­ക്കു­ന്ന­തിനോ തയ്യാ­റാ­വാത്ത സര്‍ക്കാര്‍ നില­പാ­ടില്‍ പ്രതി­ഷേ­ധി­ച്ചാണ് കര്‍ഷ­കര്‍ ഈ അ­പൂര്‍വ പൂക്കളം ഒരു­ക്കി­യി­രി­ക്കു­ന്ന­ത്.

വിജി­ലന്‍സിന്റെ ഓണ­ക്കാലം

ഓണ­ത്തി­നി­ത്ത­വണ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ വിജി­ലന്‍സ് വിഭാഗം വേണ്ട­തി­ല­ധികം പണി­കൊ­ടു­ത്തു. (പൊ­തുവെ യു.­ഡി.­എ­ഫിന്റെ ഭര­ണ­കാലം അവ­രുടെ വിശ്ര­മ­കാ­ല­മെ­ന്നാ­യി­രുന്നു വെയ്പ്). വിജി­ലന്‍സ് ജീപ്പു­കള്‍ തലങ്ങും വിലങ്ങും പാഞ്ഞു നടന്നു. മഞ്ചേ­ശ്വ­രത്തു നിന്ന് മാത്രം കോടി­ക­ളുടെ നികുതി വെട്ടി­പ്പു­കള്‍ നട­ന്ന­തായി സൂചന ലഭി­ച്ചു. കോഴി­ക്ക­ട­ത്തു­കള്‍ അടക്കം പല കള്ള­ക്ക­ട­ത്തു­കളും പിടി­ച്ചു. ഏതാനും റേഷന്‍ കട­കളും വില്ലേജ് ഓഫി­സര്‍മാരും വല­യി­ലീ­യി. ചിലര്‍ ഓടി ഒളി­ച്ചു.

ചെക്ക് പോസ്റ്റിലെ ജോലി തര­പ്പെ­ടാന്‍ തല­പ്പത്തു നിന്നും പ്രത്യേക രഹസ്യ ഇന്റര്‍വ്യൂ പാസ്സായി വര­ണ­മെ­ന്ന­ത് പര­സ്യ­മായ രഹ­സ്യ­മാ­ണ്.­ ഇ­ത്ത­വ­ണ ശുപാര്‍ശ­ക­ളുടെ അളവു പതി­വിലും കൂടിയിരുന്നുവത്രെ. അഴി­മതി തുട­ച്ചു­മാ­റ്റാന്‍ മാറേ­ണ്ടത് നില­പാ­ടു­ക­ളാണ്. വരേ­ണ്ടത് മാവേ­ലി­യുടെ ഭര­ണ­വും.

ജനി­ക്കു­ന്നെ­ങ്കില്‍ ഹെല്‍ത്ത് ഇന്‍സ്‌പെ­ക്ടരായി ജനി­ക്കണം

ഓണം പിറ­ക്കു­ന്ന­തിന് മുമ്പേ തന്നെ വില്ലന്‍ ഷവര്‍മ വിതച്ച ഭിതി കെട്ട­ട­ങ്ങി. ഹോട്ട­ലു­കാര്‍ വീണ്ടും പഴയ ചട്ടിം കലവും വീണ്ടും അടു­പ്പ­ത്ത് കേറ്റി തുട­ങ്ങി. നിങ്ങള്‍ക്ക് ഈ കച്ചോടം ഒന്ന് വൃത്തി­യായി ചെയ്യ­രുതോ എന്ന പോയ വാര­ത്തിന്റെ ചേദ്യ­ത്തിന് ഒരു പ്രമുഖ ഹോട്ട­ലു­ട­മ­യുടെ പ്രതി­ക­രണം കടുത്ത അമര്‍ഷ­ത്തില്‍ പൊതി­ഞ്ഞ­താ­യി­രുന്നു.

ആര്‍ക്കു­മി­വിടെ ഏതു സാഹ­ച­ര്യ­ത്തിലും ഹോട്ടല്‍ തൂടങ്ങാം. എത്ര വൃത്തി ഹീന­മായ അന്ത­രീ­ക്ഷ­ത്തിലും എത്ര പഴ­കിയ ഭക്ഷ­ണവും നല്‍കാം. പക്ഷെ മറ്റൊന്ന് കൂടി നല്‍കേ­ണ്ട­തുണ്ട്. കൈമ­ട­ക്ക്. പ്യൂണ്‍ മുതല്‍ ഹെല്‍ത്ത് ഇന്‍സ്‌പെ­ക്ടര്‍മാര്‍ തൊട്ട് മേലോട്ട്. അതി­നോക്കെ ചില­ ഫോര്‍മാ­ലി­റ്റി­കളും നിര­ക്കു­മൊക്കെ അ­ലി­ഖിത­മായു­ണ്ട്. ഇതൊക്കെ നന്നായി കൈകാര്യം ചെയ്യാ­ന­റി­യാ­വുന്ന ഏ­ജ­ന്റു­മാ­രാണ് എല്ലാം നിയ­ന്ത്രി­ക്കു­ന്നത്. പടച്ചു വിടുന്ന നിയ­മ­ങ്ങ­ള്‍ സംര­ക്ഷി­ക്കു­ന്നത് ജന­ങ്ങ­ളെ­യല്ല ഹെല്‍ത്ത് ഉദ്യോ­ഗ­സ്ഥ­രെയും കച്ച­വ­ട­ക്കാ­രെയും മാ­ത്രം.

ഹോട്ട­ലു­ക­ളിലെ വൃത്തി­യി­ല്ലാത്ത ടോയ്‌ല­റ്റു­ക­ളെ­കു­റിച്ച് പരാതി കൊടു­ത്താല്‍ പരാ­തി­യുടെ ഫോട്ടോ­സ്റ്റാറ്റ് ആദ്യ­മെ­ത്തു­ന്നത് ഹോട്ടല്‍ ഉട­മ­യുടെ കൈയ്യി­ലാ­യി­രി­ക്കും. പിന്നെ അവ­രുടെ ഗുണ്ട­ക­ളുടെ ഭീഷ­ണി പരാ­തി­ക്കാ­രനെ തേടി­യെത്തും. ഈ ഓണവും ഉദ്യോ­ഗ­സ്ഥ­രുടെ സമ്പല്‍സ­മൃ­ദ്ധി­യുടെ കാല­മാ­യി­രു­ന്നു. ജനം വീണ്ടും മാലന്യം ഭക്ഷി­ക്കാന്‍ തുട­ങ്ങി­യി­രി­ക്കു­ന്നു.

ബിജു­വി­നിത് ഇരട്ട ഓണം

ഓര്‍മ­കള്‍ കൊണ്ട് ഇരട്ട പൂക്കളം തീര്‍ത്ത ഒരു മല­യാളി ഇത്ത­വണ നമ്മോ­ടൊപ്പം ഓണ­മു­ണ്ടു. കൊയി­ലാ­ണ്ടി­യിലെ ബിജു­വാണ് ആ ഭാഗ്യ­വാന്‍. കഴിഞ്ഞ ഓണ­ത്തിന് ഫി­ലി­പെന്‍സിലെ കൊടും കാട്ടി­ലാ­യി­രു­ന്നു ബിജു. ഭീക­ര­രുടെ തോക്കിന്‍മു­ന­യില്‍ 16 മാസത്തെ ദാരുണ ജീവി­തം. ദിവ­സമോ ആഴ്ചയോ തിരി­ച്ച­റി­യാ­നാ­വാത്ത 16 മാ­സ­ങ്ങള്‍. ഇ­ത്ത­വ­ണത്തെ അത്തം നാളിന് തലേ­ദി­വ­സ­മാണ് ഭീക­ര­രുടെ കണ്ണു വെട്ടിച്ച് ബിജു നാട്ടി­ലേക്ക് പറ­ന്നെ­ത്തി­യ­ത്. കൊയി­ലാ­ണ്ടി­യിലെ മൂടാ­ളി­ക്കാര്‍ക്ക് ഇത് വെറും ഓണ­മ­ല്ല. ഗ്രാമ­ത്തിന്റെ ജീവന്‍ തിരിച്ചു കിട്ടി­യ­തിന്റെ ആഘോഷം കൂടി­യാ­ണ്.

ഓണം കേവലം ഉട്ടോ­പ്യന്‍ ആശ­യമാണോ

മാവേ­ലി­യുടെ കേരളം ചില­പ്പോള്‍ ഉട്ടോ­പ്യന്‍ ആശ­യമായി തോന്നി­യേക്കാം. എന്ത് തന്നെ­യാ­യലും മാര്‍ക്‌സി­നും, ഉട്ടോ­പ്യക്കും മുമ്പേ­തന്നെ സോഷ്യ­ലി­സ­ത്തിന്റെ ആശ­യ­ങ്ങ­ളും, കള്ള­വും, ചതിയും, പൊ­ള­ത്ത­ര­വു­മി­ല്ലാത്ത ഒരു ക്ഷേമ­രാ­ജ്യ­ത്തിന്റെ സങ്കല്‍പവും മല­യാ­ള­നാ­ട്ടി­ലു­ണ്ടാ­യി­രു­ന്നു­വെന്ന് അട­യാ­ള­പ്പെ­ടു­ത്തു­ന്ന­തിന്റെ ഫോസി­ലു­ക­ളാണ് മാവേ­ലി­യുടെ രാജ­ഭ­ര­ണ­ക­ഥയും, ഇന്നത്തെ ഓണവും. ഉള്ള­വനും ഇല്ലാ­ത്ത­വനും തമ്മി­ലു­ള്ള­ അ­ക­ല­മി­ല്ലായ്മ തന്നെ­യല്ലെ ഉട്ടോ­പ്യയെ പോലെ മാവേ­ലി­യുടെ അനു­ര­ച­ന്മാരും മുന്നോട്ട് വെച്ച­ത്. ഓ­ണ­പൂവി­ളി­കള്‍ ലോക­ത്തിലെ മുഴു­വന്‍ മല­യാ­ളി­ക­ളെയും ഒരു നൂലില്‍ കോര്‍ത്തി­ണ­ക്കു­ന്ന­ത് ഈ ആശ­യ­ത്തിന്റെ മനോ­ഹാ­രി­ത­യിലാ­ണ്.

മാനു­ഷ്യ­രെ­ല്ലാ­രു­മൊ­ന്നു­പോലെ എന്ന മനോ­ഹ­ര­മായ ആശയം ഈ തല­മുറ മരി­ച്ചു­വീ­ഴു­ന്ന­തിന് മുമ്പേ തന്നെ നേരി­ട്ടാ­സ്വ­ദി­ച്ച­റി­യ­ണ­മെന്ന് പോയ വാരം വെറുതെ ആഗ്ര­ഹിച്ചു പോവു­ക­യാ­ണ്.
ഉച്ഛ­നീ­ച­ത്വ­ങ്ങ­ളി­ല്ലാത്ത ഏവരും തുല്ല്യ­രായ ജീവിത സാഹ­ചര്യം കൊതിച്ചു കഴി­യു­ന്ന­വരെ തേടി­യെ­ത്തു­ന്നത് നീതിയെ തോല്‍പിച്ച് അനി­തി­യും, ധര്‍മത്തെ ചവിട്ടി താഴ്ത്തി അധര്‍മ­വുമാണ്. എന്ന് ഇതി­നൊരു അറുതി വരും?

കാണം വിറ്റാണ് കേരളം ഓണ­മു­ണ്ണു­ന്ന­തെന്ന കാര്യം വിസ്മ­രി­ക്ക­രു­ത്. സമൃ­ദ്ധിയും സന്തോ­ഷവും നിറഞ്ഞ ഗത­കാല സ്മരണ പുതു­ക്കുന്ന ഓണം നെഞ്ചോട് ചേര്‍ത്ത് നാം ലഹരി പദാര്‍ത്ഥ­ങ്ങ­ള്‍ ഒഴി­വാ­ക്കുക എന്ന എക്‌സൈസ് മന്ത്രി കെ.­ ബാ­ബു­വിന്റെ ആഹ്വാനം കാറ്റില്‍ പറന്നു. എല്ലാ മദ്യ­ഷോ­പ്പിലും നല്ല തിര­ക്കു­ണ്ടാ­യി­രു­ന്നു. കേര­ള­ത്തിന്റെ ലഹ­രി­പ്രി­യ്യര്‍ 200 കോടി രൂപയുടെ കുപ്പി പൊട്ടി­ച്ചു.

Article, Prathibha-Rajan, Onam, Kannur, Liquor, Minister, Health Inspecterമദ്യ­മി­ല്ലാത്ത ഓണം ആഘോ­ഷി­ക്കണം കെ.­സി.­ബി.­സി

മദ്യ­മെന്ന സാമൂഹ്യ വിപ­ത്തിനെ പൂര്‍ണ­മായും മാറ്റി നിര്‍ത്തി വേണം ഇത്ത­വ­ണത്തെ ഓണാ­ഘോ­ഷ­മെന്ന കെ.­സി.­ബി.­സി.­യുടെ ആഹ്വാ­നവും ഇരു കാലു­കളും കുഴഞ്ഞ് പാമ്പായി ജനം അനു­സ­രി­ച്ചു. ക്യൂവില്‍ മാവേ­ലി സ്റ്റോറു­കളെ രണ്ടാം സ്ഥാന­ത്തേക്ക് തള്ളിക്കൊണ്ട് കുതി­ച്ചെ­ത്തി­യത് ബീവ­റേജ് കോര്‍പ­റേ­ഷ­നാ­ണ്.

സര്‍ക്കാര്‍ ആഘോ­ഷ­ത്തില്‍ കല്ലു­കടി

ഇക്കൊല്ലം ഓണാ­ഘോഷ പരി­പാ­ടി­യുടെ തു­ടക്കം തന്നെ വിവാ­ദ­ത്തിന്റെ ഓണ­ത്ത­ല്ലോട് കൂടി­യാ­യി­രു­ന്നു. സ്ഥലം എം.­എല്‍.എ കെ.­മു­ര­ളീ­ധ­രന്‍ ടൂറിസം വാരാ­ഘോ­ഷ­ത്തിന്റെ അധ്യക്ഷസ്ഥാന­ത്തി­രി­ക്കേണ്ട യോഗ­ ച­ട­ങ്ങില്‍ നിന്നും മുര­ളീ­ധ­രന്‍ വിട്ടു നിന്നു. മുര­ളീ­ധ­രന് അര്‍ഹ­മായ സ്ഥാനം നല്‍കി­യി­ല്ലെ­ന്നതു തന്നെ കാര­ണം. നോട്ടീ­സില്‍ പേരു വെക്കാന്‍ മറന്നു പോയ­തൊ­ന്നു­മല്ല. കരു­തി­കൂ­ട്ടി­തന്നെ ഒഴി­വാ­ക്കി­യ­താ­ണ­ത്രെ. കെ.­ക­രു­ണാ­ക­രന്റെ മോനല്ലെ വിദ്വാന്‍. നേരെ വന്നാല്‍ നെഞ്ചി­ലൂടെ വഴി കൊടു­ക്കും. തെറ്റി­യാല്‍ ആളു മാറാനും സമ­യ­മ­ധികം വേണ്ട. പരി­പാടിയില്‍ പങ്കെ­ടു­ത്തി­ല്ലെന്നു മാത്ര­മല്ല സ്വാഗ­ത­സംഘം വൈസ്‌ചെയര്‍മാന്‍ സ്ഥാനവും രാജി­വെ­ച്ചാണ് മുര­ളീ­ധ­രന്‍ കലി ഒതു­ക്കി­യ­ത്.

രാഷ്ട്ര­പതി ഓണാ­ശം­ശ­കള്‍ നേര്‍ന്നു

മല­യാ­ള­നാ­ടിന്റെ മുന്‍ ഭര­ണ­കര്‍ത്താവ് മാവേ­ലി കേരളം സന്ദര്‍ശി­ക്കുന്ന ആഘോഷ വേള­യില്‍ ഭാര­ത­ത്തിന്റെ പ്രഥമ പൗരന്‍ പ്രണാബ് മുഖര്‍ജി ഓണാശം­സ­കള്‍ നേര്‍ന്നു. കേര­ളീ­യ­രുടെ സാസ്‌കാ­രിക സമ്പ­ന്ന­ത­യുടെ നേര്‍ചി­ത്ര­മാണ് ഓണ­മെന്ന് അദ്ദേഹം അനു­സ്മ­രിച്ചു.

അച്ഛന്‍ ഉണ്ണാത്ത ഓണം

Article, Prathibha-Rajan, Onam, Kannur, Liquor, Minister, Health Inspecterകഴിഞ്ഞ ഓണ­ത്തിന് മക്ക­ളെല്ലാം തില­കനെ ഓണ­മു­ണ്ണാന്‍ വിളി­ച്ചു. വരാ­മെ­ന്നേ­റ്റ­ത­ല്ലാതെ അദ്ദേ­ഹ­ത്തിന്റെ ഓണം തൃശൂ­രിലെ നാടക ക്യമ്പിലെ അഭി­നയ തിര­ക്കില്‍ മുങ്ങി ഇല്ലാ­താ­വു­ക­യാ­യി­രു­ന്നു­വെന്ന് മകന്‍ ഷോബി ഓര്‍ക്കു­ന്നു.

രാധാ­കൃ­ഷ്ണന്‍ സംവി­ധാനം ചെയ്യുന്ന നാട­ക­ത്തില്‍ അഭി­ന­യി­ക്കുന്ന തില­കന് അഭി­ന­യ­തി­ക­വാണ് ഓണ­വി­രു­ന്ന്. പക്ഷെ അതിന് ശേഷം മകന്റെ വിവാ­ഹ­വാര്‍ഷികം ഓര്‍ത്തെ­ടുത്ത് പ്രതീ­ക്ഷി­ക്കാതെ തില­കന്‍ ഷോബി­യുടെ വീട്ടി­ലെ­ത്തി. ഒരു ദിവസം മുഴു­വനും കൂടെ കൂടി­യെന്നു മാത്ര­മല്ല തിരിച്ചു പോകു­മ്പോള്‍ വില­പി­ടി­പ്പുള്ള ഒരു ടൈറ്റാന്‍ വാച്ചും മകന് സമ്മാ­നി­ച്ചു. ആ വാച്ച് നോക്കി ഇത്ത­വണത്തെ ഓണ­ത്തിന് മകന്‍ ആശു­പത്രി വരാ­ന്ത­യില്‍ അച്ചനെ കാത്തു നില്‍ക്കു­ക­യാ­ണ്. ജീവ­നോടെ കൂട്ടി കൊണ്ടു പോകാന്‍.

രാജ­സ്മ­രണ പുതുക്കി തിരു­വ­ഞ്ചൂര്‍

രാജ­വാ­ഴ്ച­സ്മ­ര­ണ­യുടെ കാണി­ക്ക­യായി തിരു­വ­ഞ്ചൂര്‍ രാധാ­കൃ­ഷ്ണന്‍ ആചാര­ത്ത­നി­മ­യായി ഉത്രാ­ട­ക്കിഴി വയ­ല്‍­ക്കര രാജഭര­ണ­ത്തിന്റെ പുതിയ പിന്‍ഗാമി രാജ­രാജ വര്‍മ്മ­യുടെ പത്‌നി എ.കെ. സൗമ്യ­വതി തമ്പു­രാ­ട്ടിക്ക് സ­മര്‍പിച്ച­തോടെ മദ്ധ്യ­കേ­ര­ള­ത്തില്‍ ഓണാ­ഘോ­ഷ­ത്തിന്റെ അവ­സാ­ന­ ച­ട­ങ്ങു­കക്ക് ഔദ്യോ­ഗിക നാന്ദി കുറിച്ചു. ഓണ­ത്തിന് കൊച്ചി രാജ­കു­ടും­ബ­ങ്ങള്‍ക്ക് ലഭി­ക്കുന്ന പാര­മ്പ­ര്യ­ത്തിന്റെ തിരു­ശേ­ഷി­പ്പാണ് ഈ ചട­ങ്ങ്. 14 രൂപ­യാണ് കാണി­ക്ക­യായി ജന­കീയ സര്‍ക്കാര്‍ നല്‍കേ­ണ്ട­ത്. യൂ.­ഡി.­എഫ് സര്‍ക്കാര്‍ അത് 10,00രൂപ­യായി വര്‍ധിപ്പി­ച്ചു. തൃശൂര്‍ ട്രഷ­റി­യില്‍നി­ന്നു­മാണ് പണം അനു­വ­ദി­ക്കു­ന്ന­ത്.


തൈവെച്ച പറ­മ്പിലെ രമക്കിത് വേദ­ന­യുടെ ഓണം

രമ­യു­ടെയും, അഭി­ന­ന്ദി­ന്റെയും മന­സ്സില്‍ തിരു­വോ­ണ­ത്തിന് വി­രി­ഞ്ഞത് നൊമ്പ­ര­പ്പൂ­ക്ക­ളാ­യി­രുന്നു. ഒഞ്ചി­യത്തെ തൈവെച്ച പറ­മ്പില്‍ ടി.പി ഇല്ലാത്ത ആദ്യത്തെ ഓണം. ടി.പി നിവാ­സില്‍ കരഞ്ഞു കണ്ണ് കല­ങ്ങിയ അമ്മ പത്മി­നി­യും, ഭാര്യ രമയും മകന്‍ അഭി­നന്ദും പഴയ സ്മര­ണ­ക­ള്‍ അയ­വി­റ­ക്കി. ജീവി­ച്ചി­രി­ക്കു­മ്പോള്‍ എന്ത് തിര­ക്കു­ണ്ടാ­യാലും സമ­യ­ത്തു­തന്നെ ടി.പി. ഊണിനെത്തി­ച്ചേ­രും. മിക്ക­വര്‍ഷവും അന്യ­മത സുഹൃ­ത്തു­ക്കള്‍ അടക്കം ഉണ്ണാ­നായി നല്ല ജന­ക്കൂ­ട്ട­മു­ണ്ടാ­കും. പാല്‍പ്പാ­യ­സ­മാണ് ടി.പി യെ കൊതി­പ്പി­ക്കുന്ന വിഭ­വം. ഊണ്‍ തയ്യാ­റാ­യാല്‍ ടി.പിതന്നെ തൊടി­യി­ല്‍ കയറി വാഴ­യില വെട്ടി കൊണ്ടു വരും. കുടും­ബ­നാ­ഥ­നി­ല്ലാത്ത ഓണം രമക്ക് ഓര്‍ക്കാന്‍ പോലും വ­യ്യാ­തായി. കൂടെ ഓഞ്ചിയം ഗ്രാമം എന്ന വലിയ തറ­വാ­ടി­നും.

Article, Prathibha-Rajan, Onam, Kannur, Liquor, Minister, Health Inspecterകണ്ണൂ­രിന് കണ്ണീര്‍ ഓണം

ഓണ­ത്ത­പ്പനെ വര­വേല്‍ക്കാ­നായ് ഒരുക്കം കൂട്ടു­ന്ന­തി­നി­ട­യില്‍ കണ്ണൂ­രിനെ തീനാമ്പു­കള്‍ നക്കി തുട­ച്ചു. സ്‌ഫോട­ന­ത്തില്‍ ഭൂമി കുലു­ങ്ങു­ക­യാ­ണെന്ന് ധരിച്ച നാട്ടു­കാര്‍ വീടു­ക­ളില്‍ നിന്ന് ഇറ­ങ്ങി­യോ­ടി. അര­കി­ലോ­മീ­റ്റര്‍ ചുറ്റ­ള­വില്‍ കെട്ടി­ട­ങ്ങ­ള്‍ നിന്നു വി­റ­ച്ചു. അഗ്നി ഗോള­ങ്ങങള്‍ ആകാ­ശ­ത്തെ കാര്‍ന്ന് തിന്നു. ജീവന്‍ രക്ഷാര്‍ത്ഥം ജന­ങ്ങള്‍ അകന്ന് നിന്നിരുന്നുവെ­ങ്കിലും ഗ്യാസ് ടാങ്ക­റിന്റെ വന്‍ സ്‌ഫോട­ന­ം ജീവ­നു­കളെ കയ്യെത്തി പിടി­ച്ചു കൊന്നു­കൊ­ണ്ടി­രി­ക്കു­ക­യാ­യി­രുന്നു. ടാങ്ക­റിന്റ ഭാഗ­ങ്ങ­ള്‍ ഒരു കീ.­മീ­റ്റ­റി­ലേറെ ചുറ്റ­ളവില്‍ ചിതറി. ദുരന്തം ടൂറി­സ്റ്റു­കള്‍ക്ക് തങ്ങ­ളുടെ ക്യാമ­റ­ക­ളിലും മൊബൈ­ലു­ക­ളിലും ദൃശ്യം പകര്‍ത്താ­നുള്ള അവ­സ­ര­മാ­യി­രുന്നു ഓണ­നാ­ളില്‍ കണ്ണൂ­രില്‍ കണ്ടത്.

എങ്ങിനെ മന്ത്രി­മാ­രുടെ ഓണം

കേര­ള­ത്തില്‍ വന്ന് മഹാ­ബലി ഓണം ഉണ്ടു. ഓണ­ത്തി­നി­ട­യി­ലുള്ള പുട്ടു കച്ച­വടത്തിന് അവധി കൊടുത്ത് മുഖ്യന്‍ അട­ക്ക­മുള്ള മന്ത്രി­മാര്‍ ഓണ­മു­ണ്ണാന്‍ തിരു­വ­ന്ത­പു­ര­ത്തു­നിന്നും അവ­ര­വ­രുടെ കേന്ദ്ര­ങ്ങ­ളി­ലേക്ക് തിരി­ച്ചു.

മുഖ്യ­മ­ന്ത്രി­ക്ക് ഓണ­മു­ണ്ടാ­യി­രു­ന്നില്ല. ടാങ്കര്‍ ലോറി മറി­ഞ്ഞ­തി­നെ­ തു­ടര്‍ന്നുള്ള ദുരന്തം വീക്ഷി­ക്കാന്‍ ഉത്രാടം ദിന­ത്തില്‍ അദ്ദേഹം കണ്ണു­രി­ലാ­യി­രു­ന്നു. രാത്രി­യോടെ മട­ങ്ങി­യെ­ത്തി­യെ­ത്തി­യെ­ങ്കി­ലും, ക്ലിഫ് ഹൗസില്‍ കാര്യ­മായ ആഘോ­ഷ­മൊ­ന്നു­മു­ണ്ടാ­യി­ല്ല. സ്വന്തം ടെറ­സ്സില്‍ ക്ലിഫ് ഹൗസില്‍ ഇരു­വരും കൂടി വിള­യിച്ച ജൈവ­വിള പച്ച­ക്ക­റി­കൊ­ണ്ടാ­യി­രുന്നു മുഖ്യ­മ­ന്ത്രി­യുടെ ഭാര്യ മറിയം ഓണ സദ്യ ഒരു­ക്കി­യ­തെ­ങ്കിലും നിറം കെട്ട ഓണ­മാ­യി­രുന്നു മുഖ്യ­ന്റെ­ത്. ഉണ്ട­തിനു ശേഷം തന്റെ പ്രതി­യോ­ഗിയും മാര്‍സി­സ­ത്തിന്റെ ഇന്നത്തെ നാവു­മായ പി ഗോവി­ന്ദ­പ്പി­ള്ളയെയും സിനിമാ നടന്‍ മധു­വി­നേയും പോയി കണ്ട് നേരെ സ്വന്തം നാട്ടി­ലേക്ക് പുല്‍പ്പ­ള്ളി­യി­ലേക്ക് തിരി­ച്ചു.
Article, Prathibha-Rajan, Onam, Kannur, Liquor, Minister, Health Inspecter
പ്രതി­പക്ഷ നേതാവ് വിഎസ് അച്ചു­താ­ന്ദന്‍ ഉത്രാ­ട­ത്തിന് ആല­പ്പു­ഴ­ പുന്ന­പ്ര­യിലെ സ്വവസ­തി­യി­ലാ­യി­രുന്നു ഓണ­മു­ണ്ട­ത്. കൂട്ടിന് ഭാര്യ വസു­മ­തി­യും, മകന്‍ അരു­ണും ഭാര്യയും.

ധന­മന്ത്രി കെഎം മാണിക്ക് പാലാ­യിലെ വീട്ടി­ലാ­യി­രുന്നു ഓണം. സദ്യക്കു ശേഷം വൈകു­ന്നേരം നിര­വധി പരി­പാ­ടി­ക­ളിലും മാണി എത്തി. നിര­വധി ആര്‍ട്ട്‌സ് ക്ലബ്ബു­ക­ളുടെ സ്ഥാപ­ക­നായ മന്ത്രി പിജെ ജോസ­ഫിന്റെ പ്രധാന ഓണ­പ്പ­രി­പാ­ടി പാട്ടു പാട­ലാ­യി­രു­ന്നു. ഔദ്യോഗിക വസ­തി­യായ പെരി­യാ­റില്‍ പകല്‍ വിശ്ര­മിച്ച് രാത്രി­യോടെ പൂജ­പ്പുര മൈതാ­നത്തെ ഓള്‍ഡ് ഈസ് ഗോള്‍ഡ് ട്രൂപ്പിലെ പ്രധാന താര­മായി മാറി. മന്ത്രി ആര്യാ­ടന്റെ കുടും­ബ­ങ്ങ­ളെല്ലാം തിരു­വ­ന്ത­പു­രത്തെ ഔദ്യോ­ഗിക വസ­തി­യായ മന്‍മോ­ഹന്‍ ബംഗ്ലാ­വില്‍ ഒത്തു കൂടി. രണ്ടു ദിവ­സത്തെ നെയ്യാര്‍ ഡാം സന്ദര്‍ശ­നവും കഴിഞ്ഞു ഓണ­വു­മുണ്ട് നഗര കാഴ്ച­കളും കണ്ട് നാട്ടി­ലേക്ക് തിരി­ച്ചു.

മന്ത്രി­യാ­യ­തിനു ശേഷം രണ്ടാ­മത്തെ ഓണ­മാണ് പികെ ജയ­ല­ക്ഷ്മി­യു­ടേ­ത്. ഒരാഴ്ച മുമ്പേ­ത്തെന്നെ മാന­ന്ത­വാ­ടി­യി­ലുള്ള വാളാ­ടുള്ള വസ­തി­യി­ലെത്തി. കുടും­ബ­ക്കാ­രായി 250ല്‍ അധികം പേര്‍ ഓണ­സ­ദ്യ­യില്‍ പങ്കെ­ടു­ത്തു. വീടിനു ചുറ്റു­പാടും പന്തല്‍ കെട്ടി­യാണ് മന്ത്രി ബന്ധു­ക്കളെ വര­വേ­റ്റ്ത്.

ഓണ­ത്തിന്റെ യഥാര്‍ത്ഥ അവ­കാ­ശി­ മദ്യ­ഷാ­പ്പു­കള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി കെ. ബാബു ഇത്ത­വണ മദ്യ­ത്തിന്റെ ഉപ­ഭോഗം നിയ­ന്ത്രി­ക്ക­ണ­മെന്ന് ഓര്‍­മിപിച്ചു­വെ­ങ്കിലും ജനം പാമ്പായി റോഡില്‍ ഇഴ­ഞ്ഞു. എന്നാല്‍ മന്തി കെ. ബാബു വലു­താ­യൊന്നും ഓണം ആഘോ­ഷി­ച്ചി­ല്ല. ത്രിപ്പു­ണ­ത്തു­റ­യിലെ വസ­തി­യില്‍ അദ്ദേഹം ഓണ­ദിനം ചില­വ­ഴി­ച്ചു. പൊതു പരി­പാ­ടി­കള്‍ക്ക് എങ്ങനെ പോകും. കുടി­യ­ന്മാ­രുടെ ശല്യം നിമി­ത്തം.

സി .എന്‍ ബാല­കൃ­ഷ്ണന് സ്വ വസ­തി­യായ തൃശൂ­രിലെ അയ്യ­ന്തോ­ളി­ലാണ് ഓണാ­ഘോ­ഷം. ഉച്ചക്ക് ഉണ്ട­തിനു ശേഷം അദ്ദേഹം അഞ്ച് പൊതു പരി­പാ­ടി­ക­ളില്‍ പങ്കെ­ടു­ത്തു. മന്ത്രി ഗണേഷ് കുമാര്‍ ഓണ­മാ­യിട്ട് തന്റെ രാഷ്ട്രീയ ഗുരു കൂടി­യായ അച്ചന്‍ ആര്‍ ബാല­കൃഷ്ണ പിള്ളയെ മുഖം കാണിക്കാന്‍ ചെന്നി­ല്ല. ഓണ­മു­ണ്ടതും ഔദ്യോഗിക വസി­തി­യില്‍ തന്നെ.

മന്ത്രി അടൂര്‍ പ്രകാശ് കണ്ണൂര്‍ സന്ദര്‍ശി­ച്ച­തിനു ശേഷം ഏറെ വൈകി­യാണ് പത്തനം തിട്ട­യി­ലേക്ക് തിരി­ച്ച­ത്. ആഘോ­ഷ­ങ്ങള്‍ ഒന്നും തന്നെ അദ്ദേഹം കാര്യ­മാ­ക്കി­യി­ല്ല. കണ്ണൂ­രിനെ നട­ക്കിയ അപ­കടം മൂലം കെസി ജോസഫും ഓണാ­ഘോ­ഷ­ത്തിന്‍ നിന്നും മാറി നിന്നു. മന്ത്രി കെപി മോഹ­നന്‍ ഓണ­മുണ്ട് രണ്ടു മൂന്ന് ദിവസം കഴിഞ്ഞു മാത്രമെ പാനൂര്‍ വി­ട്ടുള്ളു.

ആഭ്യ­ന്തര മന്ത്രി തിരു­വ­ഞ്ചൂ­രിനും ഇത്തവണ ഓ­ണ­മു­ണ്ടാ­യി­രുന്നി­ല്ല. കണ്ണൂ­രില്‍ അപ­കടം നടന്ന സ്ഥലവും പരി­ക്കേ­റ്റ­വരെ സന്ദര്‍ശി­ക്കാനും അദ്ദേഹം ഓണ നാളാണ് ഉപ­യോ­ഗ­പ്പെ­ടു­ത്തി­യ­ത്. ടൂറിസം മന്ത്രി അനില്‍ കുമാര്‍ സംസ്ഥാ­നത്തെ ഓണ­ാ­ഘോഷ പരി­പാ­ടി­ക­ളുടെ തിര­ക്കി­ലാ­യി­രുന്നു.

തികഞ്ഞ മൂകാം­ബിക ഭക്ത­നായ സ്പീക്കര്‍ ജി കാര്‍ത്തി­കേ­യന്‍ ഓണ­മു­ണ്ടത് കൊല്ലൂര്‍ ശ്രീ മൂകാം­ബികാ ക്ഷേത്ര­ത്തില്‍ വെ­ച്ചാ­യി­രുന്നു. മന്ത്രി മൂനീ­റിന് കോഴി­ക്കോട്ടെ സ്വന്തം വീട്ടി­ലാ­യി­രുന്നു ഓണം. എന്നാല്‍ പൊതു­മ­രാ­മത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് ഓണ­മു­ണ്ടത് അമേ­രി­ക്ക­യില്‍ വെച്ചാ­ണ്. മന്ത്രി പി.കെ. കുഞ്ഞാ­ലി­ക്കു­ട്ടി­യുടെ ഓണം ദുബൈ­യി­ലും.


-രാജന്‍ പ്രതിഭ

Keywords: Article, Prathibha-Rajan, Onam, Kannur, Liquor, Minister, Health Inspecter




Post a Comment