Follow KVARTHA on Google news Follow Us!
ad

ഹാര്‍വാര്‍ഡിലും കൂട്ടക്കോപ്പിയടി ; അന്വേഷണം തുടങ്ങി

: പ്രശസ്തമായ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലും കൂട്ടക്കോപ്പിയടി. ബിരുദ തലത്തില്‍ താഴെയുള്ള അവസാന വര്‍ഷ പരീക്ഷയില്‍ ഏതാണ്ട് 125 പേരാണ് കോപ്പിയടിച്ചത്. Mass cheating probe on in Harvard University

Harvard University
ന്യൂയോര്‍ക്ക്: പ്രശസ്തമായ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലും കൂട്ടക്കോപ്പിയടി. ബിരുദ തലത്തില്‍ താഴെയുള്ള അവസാന വര്‍ഷ പരീക്ഷയില്‍ ഏതാണ്ട് 125 പേരാണ് കോപ്പിയടിച്ചത്. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ പകുതി പേരുടെയും ഉത്തരങ്ങള്‍ സമാനമായതാണ് സംശയത്തിന് ഇടയാക്കിയത്. ഇതേസമയം ഏത് കോഴ്‌സിലാണ് കോപ്പിയടി നടന്നതെന്നോ വിദ്യാര്‍ഥികളുടെ വിശദാംശങ്ങളോ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

സര്‍വകലാശാലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഭവങ്ങളിലൊന്നാണ് ഇപ്പോള്‍ കണ്ടെത്തിയ കൂട്ടക്കോപ്പിയടി. അതുകൊണ്ടുതന്നെ ഹാര്‍വാര്‍ഡിലുണ്ടായ ഈ കൂട്ട കോപ്പിയടി അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. ഉത്തരക്കടലാസ് പരിശോധിക്കുന്നതിനിടെ ഒരു പോലുള്ള ഉത്തരങ്ങള്‍ ഒരു അദ്ധ്യാപകന്‍ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പരീക്ഷ എഴുതിയവരില്‍ പകുതിപ്പേരും കോപ്പിയടിച്ചതാണെന്ന് കണ്ടെത്തി.

സര്‍വകലാശാല നിയമങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്ന് അറിയാന്‍ ഓരോ വിദ്യാര്‍ത്ഥിയെയും മാതാപിതാക്കള്‍ക്കൊപ്പം പ്രത്യേകം വിളിച്ച് സംസാരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉത്തരങ്ങള്‍ കുട്ടികള്‍ പരസ്പരം പങ്കുവയ്ച്ചതാണോ, പുറമെ നിന്ന് സഹായം ലഭിച്ചതാണോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

SUMMARY: Harvard University will consider instituting an honour code as it investigates whether at least 125 undergraduates cheated by working together on a take-home exam in the spring. Officials said they intend to start broad conversations about academic honesty, including why it is vital to intellectual inquiry, in the wake of what is believed to be the largest such episode in recent school history.



Key Words:  Harvard University , honour code,  investigates ,  exam, intellectual inquiry,  school history, Jay M Harris, plagiarised,  Harvard College,  Administrative Board,

Post a Comment