Follow KVARTHA on Google news Follow Us!
ad

നടി ഷീല കോണ്‍ഗ്രസില്‍ ചേരുന്നു

നടി ഷീല കോണ്‍ഗ്രസില്‍ ചേരുന്നുMalayali actress Sheela will join in Congress

sheela
ന്യൂഡല്‍ഹി: നടി ഷീല കോണ്‍ഗ്രസില്‍ ചേരുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഷീല ഡല്‍ഹിയില്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയുമായി  ചര്‍ച്ച നടത്തി. ഇതുസംബന്ധിച്ച പ്രഖ്യാപനം ഏതാനും ദിവസത്തിനകം ഉണ്ടാകുമെന്ന് ഷീല പറഞ്ഞു.

പൊതുപ്രവര്‍ത്തനരംഗത്തേക്ക് വരണമെന്ന് താല്‍പര്യമുണ്ടായിരുന്നു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനാണ് താല്പര്യം. പൊതുപ്രവര്‍ത്തനത്തിന് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണ വേണമെന്നും അതിനാലാണ് കോണ്‍ഗ്രസില്‍ ചേരുന്നതെന്നും ഷീല പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിലേക്കാണോ എന്ന ചോദ്യത്തിന് അതെയെന്നായിരുന്നു മറുപടി.

ഒരു സ്ഥാനവും ആഗ്രഹിക്കുന്നില്ല. സിനിമയില്‍ നിന്നും പണവും പ്രശസ്തിയും ഉണ്ടാക്കിയിട്ടുണ്ട്. സേവനം മാത്രമാണ് ലക്ഷ്യം.എല്ലാം ശരിയാവട്ടെയെന്നും അപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാം - ഷീലപറഞ്ഞു.

SUMMARY: Malayali actress Sheela will join in Congress

key words: sheela, congress, a k antony,  Prime Minister, Manmohan Singh, BJP,  resignation , controversial allocations ,coal blocks, Parliament , PM , newspersons, NAM summit, PMO,  Opposition attack , Non-Aligned Movement, SP, Left ,TDP , BJP

Post a Comment