Follow KVARTHA on Google news Follow Us!
ad

സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡില്‍

സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു. പവന് 240 രൂപ വര്‍ദ്ധിച്ച് 23,240 രൂപയായി വില സര്‍വകാല റെക്കോര്‍ഡിലെത്തി. Gold price highest level

കൊച്ചി: സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു. പവന് 240 രൂപ വര്‍ദ്ധിച്ച് 23,240 രൂപയായി വില  സര്‍വകാല റെക്കോര്‍ഡിലെത്തി. ഒരു ഗ്രാമിനു 30 രൂപയാണ് കൂടിയത്. സ്വര്‍ണ്ണം ഗ്രാമിന് 2,905 രൂപയെന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

23,080 രൂപയായിരുന്നു സ്വര്‍ണ്ണവിലയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. കഴിഞ്ഞ ശനിയാഴ്ച ഈ നിരക്കിലെത്തിയ ശേഷം വ്യാഴാഴ്ച 80 രൂപ കൂടി കുറഞ്ഞ് 23,000 ആയി. പിന്നീട് വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.

രാജ്യാന്തര വിപണിയിലെ വിലവര്‍ദ്ധനവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യശോഷണവും ഉത്സവ, വിവാഹ വേളകളിലെ വര്‍ധിച്ച ആവശ്യവും വിലവര്‍ദ്ധനവിന് ആക്കം കൂട്ടി.

Key Words: gold, gold price, business, jwellery, onam,  US Federal Reserve, monetary stimulus, Prime Minister, Manmohan Singh, BJP,  resignation , controversial allocations ,coal blocks, Parliament , PM , newspersons,

Post a Comment