Follow KVARTHA on Google news Follow Us!
ad

ധോണിയും ടീമും ബൈക് റേസിംഗിനിറങ്ങുന്നു

ധോണിയും ടീമും ബൈക് റേസിംഗിനിറങ്ങുന്നു Passion for speed takes MS Dhoni into world of racing superbikes

Mahendra Singh Dhoni
മുംബയ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ സൂപ്പര്‍ ബൈക് പ്രേമം എല്ലാവര്‍ക്കും അറിയാവുന്നതാണ്. സൂപ്പര്‍ ബൈക്കുകളുടെ ഒരുനിരതന്നെ ധോണിക്ക് സ്വന്തമായുണ്ട്. ഹെല്‍കാറ്റ് എക്‌സ് 132, കാവസാകിയുടെ നിന്‍ജ, യമഹ 650 സിസി, ഹീറോഹോണ്ട സിബിസെഡ് എക്‌സ്ട്രീം എന്നിവ ഇവയില്‍ ചിലത് മാത്രം. ഇതില്‍ ഹെല്‍കാറ്റ് എക്‌സ് 132 ദക്ഷിണേഷ്യയില്‍ തന്നെ ധോണിക്ക് മാത്രമേയുളളൂ.

സൂപ്പര്‍ ബൈക് ടീം രൂപീകരിച്ച് ലോകചാമ്പ്യന്‍ഷിപ്പില്‍ ടീമിനെ ഇറക്കാനുളള ഒരുക്കത്തിലാണ് ധോണി. എം എസ് ഡി ആര്‍ എന്‍ റേസിംഗ് ടീം ഇന്ത്യ എന്നാണ് ടീമിന് പേരിട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുളള ഏകടീമാണിത്. ചെക്ക് റിപ്പബ്ലിക്കിലെ ബേര്‍ണോ റേസില്‍ പങ്കെടുക്കുകയാണിപ്പോള്‍ ടീം. ഫ്രഞ്ചുകാരനായ ഫ്‌ളോറിയന്‍ മാരിനോ, ഇംഗ്ലണ്ടുകാരനായ ഡാന്‍ ലിന്‍ഫൂട്ട് എന്നിവരാണ് ടീമംഗങ്ങള്‍. ടീം വികസിപ്പിച്ച് അടുത്ത ലോകചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുകയാണ് ധോണിയുടെ ലക്ഷ്യം. 1990ലാണ് സൂപ്പര്‍ബൈക്ക് ലോക ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയത്.

ധോണിയുടെ അടുത്ത സുഹൃത്തായ അരുണ്‍ പാണ്ഡെയാണ് ടീം നോക്കിനടത്തുന്നത്. ടീമിന്റെ എം ഡിയും അരുണാണ്. തെലുങ്ക് നടന്‍ നാഗാര്‍ജുന ടീം ഡയറക്ടര്‍മാരിലൊരാളാണ്. സൂപ്പര്‍ബൈക്ക് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയില്‍ നടത്താനും ഇവര്‍ക്ക് പദ്ധതിയുണ്ട്.

SUMMARY:  Indian skipper Mahendra Singh Dhoni's love for bikes is no secret. His garage boasts of a Hellcat X132 (only one in South Asia), a Kawasaki Ninja, a Yamaha 650cc, a Hero Honda CBZ Xtreme and a TVS Star City among others.

key words: Indian skipper , Mahendra Singh Dhoni, , Hellcat X132 , Kawasaki Ninja,  Yamaha 650cc, Hero Honda CBZ Xtreme TVS Star City , skipper, sports, cricket, Superbike championship ,  MSD R-N Racing Team India,  Supersport World Championship ,  FGSport, Kawasaki ZX-6 R

Post a Comment