Follow KVARTHA on Google news Follow Us!
ad
Posts

പ്ലാന്റേഷന്‍ കെട്ടിടം ഉദ്ഘാടന ചടങ്ങിനിടെ കോണ്‍ഗ്രസ്സ് നേതാവിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ഡി സി സി ജനറല്‍ സെക്രട്ടറിയെ സി പി എം പ്രവര്‍ത്തകര്‍ Karimbil Krishnan, Attack, Cheemeni, Inauguration, Jayarajan Murder
Attackചീമേനി: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ഡി സി സി ജനറല്‍ സെക്രട്ടറിയെ സി പി എം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയതു. ഞായറാഴ്ച വൈകിട്ടാണ് കയ്യേറ്റ ശ്രമം ഉണ്ടായത്.

സുവര്‍ണജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി വിഷന്‍ - 2012 വികസന പദ്ധതിയില്‍ പുതുതായി കോര്‍പ്പറേഷന്റെ നവീകരിച്ച ഓഫീസ് കെട്ടിട ഉദ്ഘാടനവും പുതുതായി പട്ടയം ലഭിച്ച 310 ഏക്കറിലെ റബര്‍ പ്ലാന്റിന്റെ ഉദ്ഘാടനവും നടക്കുന്ന ചടങ്ങിനിടെയാണ് ഡി സി സി ജനറല്‍ സെക്രട്ടറി കരിമ്പില്‍ കൃഷ്ണനു നേരെ കയ്യേറ്റം നടന്നത്.

കൃഷിവകുപ്പുമന്ത്രി കെ പി മോഹനനായിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ ആയിരുന്നു ഉദ്ഘാടനം ചെയ്തത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വി ഗോവിന്ദനും കയ്യൂര്‍-ചീമേനി പഞ്ചായത്ത് പ്രസിഡണ്ട് എം ബാലകൃഷ്ണനും പ്രസംഗിച്ചതിനുശേഷം ഡി സി സി ജനറല്‍ സെക്രട്ടറിയും കെ പി സി സി അംഗവുമായ കരിമ്പില്‍ കൃഷ്ണന്‍ പ്രസംഗിക്കാന്‍ ആരംഭിച്ചയുടനെ ഒരുസംഘം സി പി എം പ്രവര്‍ത്തകര്‍ വേദിയിലേക്ക് ഇരച്ചുകയറി പ്രസംഗവേദിയിലുണ്ടായിരുന്ന കരിമ്പില്‍ കൃഷ്ണനു നേരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. യോഗത്തില്‍ അധ്യക്ഷനായിരുന്ന പ്ലാന്റേഷന്‍കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഡോ. വര്‍ഗീസ് ജോര്‍ജ് ഉടന്‍ ചടങ്ങ് നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചു.

പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. പ്ലാന്റേഷന്‍ എസ്റ്റേറ്റ് മാനേജരുടെ പരാതിയില്‍ ചീമേനി പൊലീസ് കേസെടുത്തു.

കഴിഞ്ഞദിവസം ഇ.പി. ജയരാജന്‍ വദക്കേസില്‍ കെ. സുധാകരന് പങ്കുണ്ടെന്ന് കണ്ണൂരിലെ പ്രാദേശിക കോണ്‍ഗ്രസ്സ് നേതാവ് പ്രശാന്ത് ബാബു വെളിപ്പെടുത്തിയിരുന്നു. ജയരാജനെ വധിക്കാന്‍ തോക്കുനല്‍കിയത് കരിമ്പില്‍ കൃഷ്ണനാണെന്ന് പ്രശാന്ത് ബാബു പറഞ്ഞതായി പാര്‍ട്ടി പത്രത്തില്‍ വാര്‍ത്തയുണ്ടായിരുന്നു. ജയരാജന്‍ വധശ്രമക്കേസില്‍ ആരോപണം ഉന്നയിച്ചാണ് കരിമ്പില്‍ കൃഷ്ണനെ വേദിയില്‍നിന്നും വലിച്ചിറക്കാന്‍ ശ്രമിച്ചത്.

Keywords: Karimbil Krishnan, Attack, Cheemeni, Inauguration, Jayarajan Murder

Post a Comment