Follow KVARTHA on Google news Follow Us!
ad

കനറാബാങ്ക് കൊള്ളയടിച്ച് 11.21 ലക്ഷം രൂപ തട്ടി

അഹമ്മദാബാദ്: ബാങ്കില്‍ അതിക്രമിച്ചുകയറിയ അജ്ഞാതസംഘം തോക്കുചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി ക്യാഷ് കൗണ്ടറില്‍ നിന്ന് 11.21 ലക്ഷം രൂപയടങ്ങിയ പെട്ടിയെടുത്ത് സ്ഥലം വിട്ടു. National, Ahmedabad, Bank, Fake, Robbery,
അഹമ്മദാബാദ്: ബാങ്കില്‍ അതിക്രമിച്ചുകയറിയ അജ്ഞാതസംഘം തോക്കുചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി ക്യാഷ് കൗണ്ടറില്‍ നിന്ന് 11.21 ലക്ഷം രൂപയടങ്ങിയ പെട്ടിയെടുത്ത് സ്ഥലം വിട്ടു.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് അഹമ്മദാബാദിലെ കനറാബാങ്കിലാണ് കവര്‍ച്ച നടന്നത്. മുഖംമൂടിഅണിഞ്ഞെത്തിയ സംഘമാണ് ബാങ്ക്മാനേജരടക്കമുള്ളവരെ തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ചനടത്തിയത്.

ബാങ്കിനുള്ളില്‍ കയറിയപാടെ ലാന്റ്‌ഫോണ്‍ ബന്ധം വിഛേദിക്കുകയം ജീവനക്കാരുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടുച്ചുവാങ്ങുകയും ചെയ്യുകയായിരുന്നു. കവര്‍ച്ചയ്ക്കുശേഷം ഈഫോണ്‍സെറ്റുകളുമായാണ് സംഘം കടന്നത്. സംഭവത്തെതുടര്‍ന്ന് നഗരത്തിലെ എല്ലാ ബാങ്കുകളിലും ഒളിക്യാമറ ഘടിപ്പിക്കാന്‍ പോലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


English Summery
11.21 Lakhs faked from Canara Bank 

Post a Comment