Follow KVARTHA on Google news Follow Us!
ad

കീടനാശിനി കമ്പനിയുടെ ദല്ലാളായ കോണ്‍ഗ്രസ് നേതാവ് ആര്?

ശ്രീപദ്രെയുടെ കാര്‍ഷിക മാസികയിലൂടെ, ഗ്രാമീണ ഭിഷഗ്വരന്‍ ഡോ.മോഹന്‍കുമാറിന്റെ രോഗ നിര്‍ണയ വഴികളിലൂടെ, എം എ റഹ്മാന്റെ ഡോക്യൂമെന്റെറി ചലച്ചിത്ര ലേഖന പരമ്പരകളിലൂടെ Article, Endosulfan, Abhishek Krishnan

ശ്രീപദ്രെയുടെ കാര്‍ഷിക മാസികയിലൂടെ, ഗ്രാമീണ ഭിഷഗ്വരന്‍ ഡോ.മോഹന്‍കുമാറിന്റെ രോഗ നിര്‍ണയ വഴികളിലൂടെ, എം എ റഹ്മാന്റെ ഡോക്യൂമെന്റെറി ചലച്ചിത്ര ലേഖന പരമ്പരകളിലൂടെ, അംബികാസുതന്‍ മാങ്ങാടിന്റെ എന്‍മകജെ എന്ന നോവലിലൂടെ, സ്‌റ്റോക്ഹാം കണ്‍വെന്‍ഷനിലൂടെ, വന്ദ്യവയോധികനായ കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് വി എസ് അച്യുതാനന്ദന്റെ രാഷ്ട്രീയ ഇഛാശക്തിയും നിശ്ചയ ദാര്‍ഡ്യവുള്ള പോരാട്ടത്തിലൂടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടം ഇതിനകം ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞതാണ്.

ഈ വിഷയം സംബന്ധിച്ച വാദവിവാദങ്ങളും തര്‍ക്കങ്ങളും വ്യത്യസ്ത രൂപഭാവങ്ങളിലും പ്രതീകാത്മകവുമായ പോരാട്ടങ്ങളിലൂടെയും അനുസ്യൂതം തുടരുകയാണ്. ജനങ്ങളുടെ ഈ പോരാട്ടവീര്യം നാള്‍ക്കുനാള്‍ അതിശക്തമായി പടരുന്നതിനിടയില്‍ കീടനാശിനി കമ്പനി വിരുദ്ധ പോരാട്ടത്തെയും സമരത്തെയും അട്ടിമറിക്കാന്‍, പിന്നില്‍ നിന്നുകുത്താന്‍ ചില സ്ഥാപിത ശക്തികള്‍ നുഴഞ്ഞുകയറിക്കഴിഞ്ഞു.

വിവാദ കമ്പനിയുടെ അച്ചാരവും തിട്ടൂരവും വാങ്ങിയാണെന്ന് പറയുന്നു, അറിയപ്പെടുന്ന ഒരു നേതാവ് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ചേരിയില്‍ കയറിക്കൂടി ആശയക്കുഴപ്പം സൃഷ്ടിച്ച് സമരത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന-ജില്ലാ നേതൃത്വമറിയാതെ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന നേതാവ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ ജനകീയ സമരസമിതികളെയാകെ തന്റെകൈപ്പടിയില്‍ ഒതുക്കിക്കളഞ്ഞ നിലയിലാണ് കാര്യങ്ങള്‍. ഇതില്‍നിന്ന് കുതറിമാറി നിശബ്ദമായി സമരം നടത്തുന്ന സംഘടനകളും വ്യക്തിളും ഗ്രൂപ്പുകളും ഇല്ലാതില്ല. എന്നാല്‍ സര്‍ക്കാരിനുമേല്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ കെല്‍പ്പുള്ള ഈ നേതാവിന്റെ വരവോടെ ശ്രീപദ്രെയും ഡോ.മോഹന്‍കുമാറും എം.എ റഹ്മാനും ഡോ.അഷീല്‍ മുഹമ്മദും ഔട്ട്! എങ്കിലും മേല്‍പ്പറഞ്ഞ ഈ പരിസ്ഥിതിപോരാളികള്‍ തങ്ങളാലാവും വിധം കീടനാശിനി കമ്പനിയുടെ സ്വാധീനങ്ങള്‍ക്ക് വശംവദരാകാതെ പോരാട്ടം തുടരുന്നുണ്ട്.

കേരളീയ സമൂഹത്തിലെ മാന്യതയുടെ ശബ്ദമായും തിരുത്തല്‍ ശബ്ദമായും മാധ്യമശ്രദ്ധപിടിച്ചുപറ്റുന്നതില്‍ മെയ്‌വഴക്കമുള്ള കമ്പനി ദല്ലാളിനെ സര്‍ക്കാര്‍ കീടനാശിനി കമ്പനിയുടെ ഗൂഢപദ്ധതികള്‍ നടപ്പാക്കാന്‍ നിയോഗിച്ചതാണോ? യുഡിഎഫ് സര്‍ക്കാരിന്റെ വരവോടെ ദുര്‍ബലമായ പുനരധിവാസപ്രവര്‍ത്തനങ്ങളും ഏറ്റവുമൊടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പഠന റിപ്പോര്‍ട്ട് ചവറ്റുകൊട്ടയിലെറിയപ്പട്ടതും ഇക്കാര്യത്തില്‍ മാന്യനായ നേതാവിന്റെ അര്‍ത്ഥഗര്‍ഭമായ മൗനവും കൂട്ടിവായിക്കപ്പെട്ടാല്‍ തെറ്റില്ല. മുമ്പെങ്ങും കേട്ടിട്ടുപോലുമില്ലാത്ത ഒരു വേള്‍ഡ് മലയാളി കൗണ്‍സിലും അവരുടെ രണ്ടു തുരുമ്പെടുത്ത ആംബുലന്‍സും കാസര്‍കോട്ട് അവതരിച്ചതിന്റെ പിന്നാമ്പുറങ്ങളും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. കീടാനാശിനിയുടെ വിഷബാധയേറ്റ ഇരകള്‍ക്കുള്ള പുനരിധിവാസ ഫണ്ട് പോക്കറ്റിലാക്കാനുള്ള പ്രൊജക്ടുമായാണ് അവരെത്തിയത്്. അവരും മാന്യനേതാവിനെപ്പോലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് റിപ്പോര്‍ട്ട് തിരുത്തിയ സംഭവത്തിനെതിരെ ഒരുവരി ഉരിയാടിയിട്ടില്ല.

അപ്പോള്‍ ഈ മാന്യദേഹം ആര് ? അദ്ദേഹത്തെ പറഞ്ഞുവിട്ടത് കീടാനാശിനി കമ്പനിയോ, എ ഐ സി സിയോ, കെ പി സി സി യോ....?

പിന്‍കുറി: കടല്‍ക്കൊല കേസില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ഇറ്റലിക്കൊപ്പം. കീടാനാശിനി കേസില്‍ വിവാദ കമ്പനിക്കൊപ്പം.?

-അഭിഷേക് കൃഷ്ണന്‍


Keywords: Article, Endosulfan, Abhishek Krishnan

Post a Comment