Follow KVARTHA on Google news Follow Us!
ad

മുസ്ലിം ലീഗുകാര്‍ സദാചാര പോലീസായി: പിണറായി

പാലക്കാട്: കാസര്‍കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സദാചാര പോലീസായി മാറിയതു മുസ്ലിം ലീഗുകാരാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. Pinarayi vijayan,Against,Muslim league
പാലക്കാട്: കാസര്‍കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സദാചാര പോലീസായി മാറിയതു മുസ്ലിം ലീഗുകാരാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തീവ്രവാദികളെ സംരക്ഷിക്കുന്ന നയമാണ് ലീഗിന്. അടുത്തകാലത്താണ് അവര്‍ക്ക് ഈ മാറ്റം ഉണ്ടായത്. എന്‍ഡിഎഫിന്റെ വരവോടെയാണിത്. എന്‍ഡിഎഫുകാരാണു പിന്നീട് എസ്ഡിപിഐയായി മാറിയത്.

യുഡിഎഫ് സര്‍ക്കാരും മതനിരപേക്ഷ കേരളവും സെമിനാര്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പിണറായി ലീഗിനെ രൂക്ഷമായ ഭാഷയില്‍ ആക്രമിച്ചത്. ലീഗില്‍ നല്ലൊരുവിഭാഗം തീവ്രവാദത്തിന് അടിപ്പെട്ടുകഴിഞ്ഞു.ആശയത്തിലുപരി അക്രമത്തിലേക്കു നീങ്ങിയിരിക്കുകയാണ് അവര്‍. പാര്‍ട്ടിയിലെ തീവ്രവാദ നിലപാടുകളില്‍ നിന്നു നേതാക്കള്‍ക്കുപോലും രക്ഷയില്ലാതായിരിക്കുന്നു. ലീഗുകാര്‍ക്ക് എന്തും ചെയ്യാമെന്നാണു സംസ്ഥാനത്തെ സ്ഥിതിവിശേഷം. സംസ്ഥാനത്തെ വിവിധസ്ഥലങ്ങളില്‍ സദാചാര പോലീസ് ചമയുന്നത് ലീഗ് പ്രവര്‍ത്തകരാണ്.

കാസര്‍കോട്ട് നാലുപേരാണ് സദാചാര പോലീസിന്റെ അക്രമത്തിനിരയായത്. അക്രമികള്‍ക്കു കുടപിടിക്കുകയാണ് പോലീസ്. പോലീസിനെ ലീഗിന് ഏല്‍പ്പിച്ചുകൊടുത്തിരിക്കുകയാണ്. വര്‍ഗീയതയുടെ പട്ടം അവര്‍തന്നെ സ്വയം എടുത്ത് നെറ്റിയില്‍ക്കെട്ടുന്നു. തളിപ്പറമ്പ് ഷുക്കൂറിന്റെ കൊലപാതകത്തിനു ശേഷം ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പണപ്പിരിവ് അതാണു സൂചിപ്പിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ ഗൌരവമായി കാണണം. ലീഗിന്റെ എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളും സംരക്ഷിക്കുന്ന നിലപാടാണു കോണ്‍ഗ്രസ് സ്വീകരിക്കുന്നത്.

സംസ്ഥാനത്തെ മതനിരപേക്ഷതയ്ക്കു ലീഗ് പോറല്‍ ഏല്‍പ്പിക്കുകയാണ്. അതിനെ നല്ലരീതിയില്‍ നേരിടാന്‍ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്. തിരഞ്ഞെടുപ്പു നേട്ടങ്ങള്‍ക്കായി വര്‍ഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന യുഡിഎഫിന്റെ നിലപാട് സംസ്ഥാനത്തു പ്രശ്നങ്ങളുണ്ടാക്കി തുടങ്ങി. മന്ത്രിമാരുടെ ജാതിതിരിച്ചുള്ള കണക്കെടുപ്പ് ചരിത്രത്തില്‍ ആദ്യമാണെന്നും പിണറായി കുറ്റപ്പെടുത്തി.


Post a Comment