Follow KVARTHA on Google news Follow Us!
ad
Posts

സി.പി.എം നിലപാട് സി.പി.ഐ സ്വാഗതം ചെയ്തു

കണ്ണൂര്‍: ഇടതുമുന്നണിയില്‍ നിന്നും വിടപറഞ്ഞ പാര്‍ട്ടികളെ തിരികെ കൊണ്ടുവരണമെന്ന സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ CPI welcomes CPM decision
കണ്ണൂര്‍: ഇടതുമുന്നണിയില്‍ നിന്നും വിടപറഞ്ഞ പാര്‍ട്ടികളെ തിരികെ കൊണ്ടുവരണമെന്ന സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നിലപാട് സ്വാഗതം ചെയ്യുന്നതായി സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സി പി ഐ നേരത്തെ ഈ നിലപാട് സ്വീകരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

വൈകിയാണെങ്കിലും പിണറായിയുടെ നിലപാട് മുന്നണിക്ക് ഗുണം ചെയ്യും. സി പി എം ആവശ്യപ്പെടുകയാണെങ്കില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കാന്‍ സി പി ഐ തയ്യാറാണ്. ഇക്കാര്യം ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യും. പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

സ്വകാര്യ വാര്‍ത്താ ചനലിന് അനുവദിച്ച അഭിമുഖത്തിലാണ് മുന്നണി വിപുലീകരണം സംബന്ധിച്ച് പിണറായി വിജയന്‍ സൂചന നല്‍കിയത്.

English Summery
CPI welcomes CPM decision 

Post a Comment