Follow KVARTHA on Google news Follow Us!
ad

സിന്ധു ജോയി യൂത്ത് കമ്മീഷന്‍ അദ്ധ്യക്ഷയായി ചുമതലയേല്‍ക്കും

തിരുവനന്തപുരം: സിന്ധു ജോയിയെ യൂത്ത് കമ്മീഷന്‍ അദ്ധ്യക്ഷയായി നിയമിച്ചു. വനിതാ കമ്മീഷന്‍ മാതൃകയില്‍ യുവജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായാണ് യൂത്ത് കമ്മീഷന്‍ രൂപീകരിച്ചിരിക്കുന്നത്.

എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്, ദേശീയ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന സിന്ധു ജോയി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഇടതുപാളയം വിട്ട് കോണ്‍ഗ്രസ് ചേരിയിലെത്തിയത്. 

രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്ന്‌ പഠനത്തില്‍ ശ്രദ്ധ ചെലുത്തിയിരുന്ന സിന്ധു ജോയിയെ പിറവം ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണ പരിപാടിയില്‍ വി.എസ് അഭിസാരികയെന്ന്‌ വിളിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. 

ഏറേ പേരും മറന്ന സിന്ധു ജോയിയെ വീണ്ടും സജീവ രാഷ്ട്രീയത്തിലേയ്ക്ക് കൊണ്ടുവരാന്‍ വി.എസ് ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ക്ക് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്‌.

English Summery
Sindhu Joyi appointed as Youth Commission chairperson.

Post a Comment