Follow KVARTHA on Google news Follow Us!
ad

നെയ്യാറ്റിന്‍കരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ മറുകണ്ടം ചാടും: കെ മുരളീധരന്‍

കോഴിക്കോട്: നെയ്യാറ്റിന്‍ കര ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ആര്‍ ശെല്‍ വരാജിനെ നിര്‍ണയിക്കാനുള്ള നീക്കത്തിനെതിരെ വീണ്ടും മുരളീധരന്‍ രംഗത്തെത്തി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ മറുകണ്ടം ചാടുമെന്ന് മുരളീധരന്‍ പറഞ്ഞു.

ഒരു വികാരത്തിന് പുറത്ത് ഇങ്ങോട്ട് ചാടിയവര്‍ മറുകണ്ടം ചാടാന്‍ മടിക്കില്ലെന്നും, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ അതിനാല്‍ തന്നെ യു.ഡി.എഫ് പിന്തുണയ്ക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.

നെയ്യാറ്റിന്‍ കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മല്‍സരിച്ചാലേ ഭരണനേട്ടം ജനങ്ങളില്‍ എത്തിക്കാന്‍ കഴിയൂ. അനൂപ് ജേക്കബിന്റെ മന്ത്രിസ്ഥാനം വൈകിപ്പിക്കരുതെന്നും ഇക്കാര്യം അടുത്ത കെപിസിസി യോഗത്തില്‍ ഉന്നയിക്കുമെന്നും കെ. മുരളീധരന്‍ അറിയിച്ചു.

English Summery
K Muraleedharan turned against UDF attempt to put R Shelvaraj as Neyyattinkara by-poll nominee. 

Post a Comment