Follow KVARTHA on Google news Follow Us!
ad

വെക്ട്ര തലവന്‍ രവി ഋഷിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ന്യൂഡല്‍ഹി: ടട്ര ഇടപാടില്‍ വെക്ട്ര കമ്പനി മേധാവി രവി ഋഷിക്കെതിരെ സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രവി ഋഷി രാജ്യംവിട്ടുപോകരുതെന്ന് സി.ബി.ഐ ഉത്തരവിട്ടു. രവി ഋഷിയെ സിബിഐ ഇന്ന്‌ വീണ്ടും ചോദ്യം ചെയ്യും.

കരസേനയ്ക്ക് ടട്ര ട്രക്കുകള്‍ വാങ്ങുന്നതിനു 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗ് വെളിപ്പെടുത്തിയതോടെയാണ് കരാര്‍ വിവാദമായത്.

ഇന്നലെയാണ് രേഖാമൂലമുള്ള പരാതി വി.കെ സിംഗ് സി.ബി.ഐയ്ക്ക് നല്‍കിയത്. ലഫ്റ്റനന്റ് ജനറല്‍ തേജീന്ദര്‍ സിംഗാണ് കൈക്കൂലി വാഗ്ദാനം ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.

English Summery
New Delhi: The Central Bureau of Investigation (CBI) issued fresh summons to Chief of Vectra Group, Ravi Rishi on Sunday for questioning in the Tatra truck deal case.

Post a Comment