Follow KVARTHA on Google news Follow Us!
ad

മ്യാന്മറില്‍ പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി

നേപിഡോ: മ്യാന്‍മറില്‍ 45 പാര്‍ലമെന്റ് സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രക്ഷോഭത്തിന്റെ പ്രതീകവുമായ ഓങ് സാന്‍ സൂ ചി പാര്‍ലമെന്റിലേക്ക് മല്‍സരിക്കുന്നു എന്നതാണ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്.

സൂ ചിയുടെ വിജയം ഏറക്കുറെ ഉറപ്പാണ്. ഉപതിരഞ്ഞെടുപ്പ് ഫലം ദേശീയ ഭരണത്തില്‍ മാറ്റം വരുത്തില്ലെങ്കിലും സര്‍ക്കാരിന്റെ സമീപനത്തില്‍ മാറ്റം വരുത്തുമെന്നാണ് നീരീക്ഷകരുടെ വിലയിരുത്തല്‍. 

പൂര്‍ണമായും സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പല്ല നടക്കുന്നത് എന്ന് അറിയാമെങ്കിലും, ജനാധിപത്യ പ്രകിയയില്‍ പങ്കു ചേരുന്നുവെന്നാണ് സൂ ചി അഭിപ്രായപ്പെട്ടത്. 

തിരഞ്ഞെടുപ്പ് നിഷ്പക്ഷമായാണ് നടക്കുന്നതെങ്കില്‍ മ്യാന്‍മറിനെതിരെയുള്ള ഉപരോധം പിന്‍വലിക്കാമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment