Follow KVARTHA on Google news Follow Us!
ad

അജ്മലിന്റെ മരണം: അന്വേഷണം ഊര്‍ജിതം

Ragging, Death, Bangalore, Kannur native
AJmal
ബാംഗ്ലൂര്‍: കണ്ണൂര്‍ സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തിന് കാരണക്കാരായവരെന്ന് പോലീസ് കരുതുന്ന മൂന്നു പേര്‍ ഉടന്‍ വലയിലാകുമെന്ന് സൂചന. മാര്‍ച്ച് 22ന് കോളേജ് ഹോസ്റ്റലില്‍ വെച്ചാണ് കണ്ണൂര്‍ കാപ്പാട് മബ്രുഖില്‍ ഹാരിസിന്റെ മകനും ചിക്കബല്ലാപ്പൂര്‍ ശാഷിബ് എഞ്ചിനീയറിംഗ് കോളേജ് ഒന്നാം വര്‍ഷ എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ അജ്മല്‍ മരിച്ചത്.

അജ്മലിന്റെ സഹപാഠികളായ ചിലരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. എറണാകുളം സ്വദേശിയായ സാല്‍മോന്‍ ഇതിനകം പോലീസ് കസ്റ്റഡിയിലുണ്ട്. മരണവുമായി ബന്ധപ്പെട്ട് 20ല്‍ പരം വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊഴിയെടുത്തു. ദേവനഹള്ളി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഗച്ചിന്‍കട്ടിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അതിനിടെ മരണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ട് വിദ്യാര്‍ത്ഥികളെ തേടി കര്‍ണ്ണാടക പോലീസ് കഴിഞ്ഞദിവസം കണ്ണൂരിലും കാഞ്ഞങ്ങാട്ടുമെത്തി. ഈ പോലീസ് സംഘം അജ്മലിന്റെ വീട്ടിലെത്തിയും അന്വേഷണം നടത്തി. കണ്ണൂരിലെ കടമ്പൂര്‍ പ്രദേശത്തെ ഒരു വീട്ടിലാണ് പോലീസ് എത്തിയത്. എന്നാല്‍ കര്‍ണ്ണാടക പോലീസ് കാഞ്ഞങ്ങാട്ടും കണ്ണൂരുമെത്തിയ വിവരം ലോക്കല്‍ പോലീസിന് ലഭിച്ചിട്ടില്ല. അതീവ രഹസ്യമായാണ് കര്‍ണ്ണാടക പോലീസ് അന്വേഷണം നീക്കുന്നത്.

തന്നെ പൊള്ളലേല്‍പ്പിച്ചതിന് പിന്നില്‍ കോളേജിലെ സീനിയേര്‍സായ വിദ്യാര്‍ത്ഥികളാണെന്ന് അജ്മല്‍ മരണമൊഴില്‍ പറഞ്ഞിട്ടുണ്ട്. ഇതിന്റെ ഓഡിയോ ക്ലിപ്പ് പോലീസിന്റെ കയ്യിലുണ്ട്. കോളേജില്‍ നടന്ന ക്രൂരമായ റാഗിങ്ങിനെ തുടര്‍ന്നാണ് അജ്മല്‍ മരിച്ചതെന്ന് പ്രചരണമുണ്ടെങ്കിലും റാഗിങ്ങ് സംബന്ധിച്ച പരാതികളൊന്നും കോളേജ് മാനേജ്‌മെന്റിന് ലഭിച്ചിട്ടില്ല. എന്നാല്‍ അജ്മലിന്റെ ബന്ധുക്കള്‍ ചിക്ക്ജാലാ പോലീസില്‍ നല്‍കിയ പരാതിയില്‍ മരണകാരണം റാഗിങ്ങാണെന്നാണ് ആരോപിച്ചിട്ടുള്ളത്.

Keywords: Raging, Student, Death, Bangalore, Kannur, Police, Enquiry

Post a Comment