Follow KVARTHA on Google news Follow Us!
ad

സുരേഷ് ഗോപി സൂപ്പര്‍സ്റ്റാര്‍ അല്ലെന്ന്‌ സന്തോഷ് പണ്ഡിറ്റ്; പ്രതിഷേധം ആളിക്കത്തുന്നു

കൃഷ്ണനും രാധയും എന്ന ആദ്യചിത്രം പുറത്തുവന്നപ്പോള്‍ സന്തോഷ് പണ്ഡിറ്റിനൊപ്പം നിന്ന ചുരുക്കം ചിലരില്‍ ഒരാളാണ്‌ സുരേഷ് ഗോപി. എന്നാല്‍ ആരാധകര്‍ ഏറിയപ്പോള്‍ പഴങ്കഥയൊക്കെ സന്തോഷ് പണ്ഡിറ്റ് മറന്നെന്ന്‌ തോന്നുന്നു.
കൃഷ്ണനും രാധയും എന്ന ആദ്യചിത്രം പുറത്തുവന്നപ്പോള്‍ സന്തോഷ് പണ്ഡിറ്റിനൊപ്പം നിന്ന ചുരുക്കം ചിലരില്‍ ഒരാളാണ്‌ സുരേഷ് ഗോപി. എന്നാല്‍ ആരാധകര്‍ ഏറിയപ്പോള്‍ പഴങ്കഥയൊക്കെ സന്തോഷ് പണ്ഡിറ്റ് മറന്നെന്ന്‌ തോന്നുന്നു.

ഒരു പ്രമുഖ വാരികയ്ക്കനുവദിച്ച അഭിമുഖത്തില്‍ സുരേഷ് ഗോപി സൂപ്പര്‍ സ്റ്റാര്‍ അല്ലെന്ന സന്തോഷിന്റെ പ്രസ്താവന സുരേഷ് ഗോപിയുടെ ആരാധകരെ പ്രകോപിപ്പിച്ചിരിക്കുകയാണ്‌.

കലികയറിയ ആരാധകര്‍ വാരികയുടെ കോപ്പികള്‍ അഗ്നിക്കിരയാക്കിയതോടെ സന്തോഷ് മാപ്പുപറഞ്ഞ് തടിതപ്പാന്‍ ശ്രമിക്കുകയാണ്‌. സുരേഷ് ഗോപിയെ പരമാര്‍ശിച്ച് പറഞ്ഞത് തെറ്റായിപ്പോയെന്നും തന്റെ പരമാര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും അറിയിച്ച് സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തി.

എല്ലാവരും തന്നെ പരിഹസിച്ചപ്പോള്‍ തന്റെ ഒപ്പം നിന്നവരാണ്‌ സുരേഷ് ഗോപിയും സലീം കുമാറും. അത് താനൊരിക്കലും മറക്കില്ലെന്നും സന്തോഷ് വ്യക്തമാക്കി.

അഭിമുഖത്തിനിടയില്‍ മമ്മുട്ടിയും മോഹന്‍ ലാലും സൂപ്പര്‍ സ്റ്റാറുകളാണെന്നും എന്നാല്‍ സുരേഷ് ഗോപി സൂപ്പര്‍ അല്ലെന്നുമായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പ്രസ്താവന.

English Summery
Santhosh Pandit who found himself in the midst of a controversy following his recent interview to a prominent Malayalam weekly, in which he wondered aloud if Suresh Gopi is a superstar, has admitted that he is sorry if his  statement has been misunderstood.

Post a Comment