Follow KVARTHA on Google news Follow Us!
ad

തട്ടിക്കൊണ്ടുപോയ ജ്വല്ലറിയുടമ കുത്തേറ്റ് മരിച്ച നിലയില്‍

Nitish Bera
ബാംഗ്ലൂര്‍: കൊല്‍ക്കത്ത സ്വദേശിയും ബാംഗ്ലൂരിലെ ജ്വല്ലറിയുടമയുമായ യുവാവിന്റെ മൃതദേഹം കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അവന്യൂ റോഡില്‍ ജ്വല്ലറി നടത്തുന്ന നിതിഷ് ബേര(36)യുടെ മൃതദേഹമാണ് ബുധനാഴ്ച നഗരത്തിലെ ഫ്‌ളൈഓവറിന് സമീപം കണ്ടെത്തിയത്. റിച്ച്മണ്ട് ടൗണില്‍ കുടുംബസമേതം താമസക്കാരനാണ്. ഭാര്യയും മകനുമുണ്ട്. ചൊവ്വാഴ്ച മുതലാണ് ബേരയെ കാണാതായത്. ഭാര്യ ഉമ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ ഊര്‍ജ്ജിതമായ തിരച്ചിലിനിടയിലാണ് മൃതദേഹം ദുരൂഹനിലയില്‍ കണ്ടെത്തിയത്. കാണാതാവുന്നതിന് തൊട്ട് മുമ്പ് ഭര്‍ത്താവ് ഫോണ്‍വിളിച്ചറിയിച്ചത് പ്രകാരം ഹെല്‍മെറ്റ് ധരിച്ച് സ്‌ക്കൂട്ടറില്‍ വന്ന യുവാവിനെ സ്വര്‍ണാഭരണങ്ങളും 2000 രൂപയും നല്‍കിയിരുന്നു. ആഭരണക്കടയില്‍   നിന്ന്‌ ഇതേ തരത്തില്‍ യുവാവ്   പണവും സ്വര്‍ണവും കൈക്കലാക്കിയിരുന്നു. തുടര്‍ന്ന് നിതിഷ് ബേരയുടെ മൊബൈല്‍ ഫോണ്‍   ഓഫാക്കുകയായിരുന്നു . അശോക് നഗര്‍ പോലീസാണ് മൃതദേഹം ബുധനാഴ്ച കണ്ടെത്തിയത്. മരണത്തിലുള്ള ദുരൂഹത പുറത്തെടുക്കാന്‍ തീവ്രശ്രമം നടത്തുകയാണ് പോലീസ്. മൃതദേഹം തുംകൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

Keywords: National, Bangalore, Murder, Obituary

Post a Comment