Follow KVARTHA on Google news Follow Us!
ad

ബഹ്റൈന്‍ വിമാനത്താവളത്തില്‍ 130ഓളം മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു

മനാമ: തിരുവനന്തപുരത്തേയ്ക്കുള്ള ബഹറിന്‍ എയര്‍ ലൈന്‍സ് വിമാനം ചാര്‍ട്ട് ചെയ്യാത്തതിനാല്‍ ബഹ്റൈന്‍ വിമാനത്താവളത്തില്‍ 130 മലയാളി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു. ഇന്നലെ രാത്രി 9.30ന് യാത്ര ആരംഭിക്കേണ്ട ബിഎന്‍ 551 വിമാനമാണ് ചാര്‍ട്ട് ചെയ്യാത്തത്.

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വിമാനത്തിന് ലാന്‍ഡ് ചെയ്യുവാനുള്ള അനുമതി ലഭിച്ചിട്ടില്ലെന്ന വിശദീകരണമാണ് സര്‍വ്വീസ് വൈകുന്നതിന് നല്‍കുന്ന എയര്‍ലൈന്‍സ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. തിരുവനന്തപുരത്തിന് പകരം മുബൈ എയര്‍പോര്‍ട്ടിലേക്ക് യാത്രക്കാരെ എത്തിക്കാമെന്നും അധികൃതര്‍ പറയുന്നു.

എന്നാല്‍ ഇത് സമ്മതിക്കാനാവില്ല എന്ന നിലപാടിലാണ് യാത്രക്കാര്‍. എയര്‍ലൈന്‍സിന്റെ നിലപാടിനെതിരെ യാത്രാക്കാര്‍ എയര്‍പോര്‍ട്ടില്‍ പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ ഇവരെ എയര്‍പോര്‍ട്ടിനടുത്തേക്കുള്ള ഹോട്ടലിലേക്ക് മാറ്റി. സര്‍വീസ് ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാര്‍ ബഹ്‌റനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ എംബസി പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടില്ലെന്നാണ് യാത്രക്കാരുടെ ആരോപണം

Post a Comment