Follow KVARTHA on Google news Follow Us!
ad

കരസേനാമേധാവിയുടെ കത്ത് ചോര്‍ന്ന സംഭവം ഇന്റലിജന്‍സ് ബ്യൂറോ അന്വേഷിക്കും


ന്യൂഡല്‍ഹി: സേനയിലെ ആയുധക്ഷാമം ചൂണ്ടിക്കാട്ടി കരസേനാമേധാവി പ്രധാനമന്ത്രിക്ക് അയച്ച കത്ത് ചോര്‍ന്ന സംഭവം ഇന്റലിജന്‍സ് ബ്യൂറോ അന്വേഷിക്കും. എന്നാല്‍ കത്ത് ചോര്‍ന്നതില്‍ ഉത്തരവാദിത്തമില്ലെന്ന് ജനറല്‍ വി. കെ. സിങ് വ്യക്തമാക്കി. അതേസമയം കത്ത് ചോര്‍ന്ന സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് കരസേന മേധാവി വ്യക്തമാക്കി. ഇത് രാജ്യദ്രോഹക്കുറ്റമാണെന്നും സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് ഇന്നും നടപടികള്‍ തടസപ്പെട്ടു. ഇരു സഭകളും നിര്‍ത്തി വെച്ചിരിക്കകയാണ്.

Keywords: General VK Singh, New Delhi, National

Post a Comment