Follow KVARTHA on Google news Follow Us!
ad

കടല്‍ക്കൊല: ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലക്‌സി വിട്ടുകൊടുക്കണമെന്ന് ഹൈക്കോടതി


കൊച്ചി: കൊല്ലത്ത് രണ്ട് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലക്‌സി വിട്ടുകൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഉപാധികളോടെ കപ്പല്‍ വിട്ടുകൊടുക്കണമെന്നാണ് ഉത്തരവ്. പ്രധാനമായും രണ്ട് ഉപാധികളാണ് ഹൈക്കോടതി കപ്പല്‍ വിട്ടു നല്‍കുന്നതിന് മുന്നോട്ട് വെച്ചത്. മൂന്ന് കോടി രൂപ കെട്ടിവെയ്ക്കുക, ആവശ്യമായാല്‍ കപ്പലിലെ ക്യാപ്റ്റനേയും ജീവനക്കാരെയും വിട്ടു നല്‍കണമെന്നും കോടതി വ്യവസ്ഥയില്‍ പറയുന്നു. കപ്പല്‍ പിടിച്ചിട്ടിരിക്കുന്നത് വന്‍ സാമ്പത്തിക നഷ്ടത്തിനിടയാക്കുന്നുവെന്ന് കാണിച്ച് കപ്പലുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. കപ്പലില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളുടെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാകാതെ കപ്പല്‍ വിട്ടുനല്‍കരുതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അതേ സമയം മര്‍ക്കന്റൈല്‍ വിഭാഗത്തിന്റെ പരിശോധന കഴിഞ്ഞതായും അതുകൊണ്ടു തന്നെ കപ്പല്‍ വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

Keywords: Firing, Fishermen, Death, High Court of Kerala, Kochi, Kerala

Post a Comment