Follow KVARTHA on Google news Follow Us!
ad

ചിരഞ്ജീവി ആന്ധ്ര നിയമസഭാംഗത്വം രാജിവെച്ചു


ഹൈദരാബാദ്: രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ ചിരഞ്ജീവി ആന്ധ്ര നിയമസഭാംഗത്വം രാജിവെച്ചു. തന്റെ രാജിക്കത്ത് ചിരഞ്ജീവി സ്പീക്കര്‍ നദന്ദല മനോഹറിന്  കൈമാറി. 2009 ല്‍ തിരുപ്പതിയില്‍ നിന്നുമാണ് ചിരഞ്ജീവി വിജയിച്ചത്. ഏപ്രില്‍ മൂന്നിനാണ് ചിരഞ്ജീവി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുക. ചിരഞ്ജീവി രാജിവച്ചതോടെ 294 അംഗ നിയമസഭയിലെ അംഗങ്ങളുടെ ഒഴിവ് 18 ആയി. നേരത്തെ 16 കോണ്‍ഗ്രസ് അംഗങ്ങളെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു.

Keywords: Hyderabad, National, Entertainment

Post a Comment