Follow KVARTHA on Google news Follow Us!
ad

കപ്പല്‍ ബോട്ടിലിടിച്ച സംഭവം: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 20ലക്ഷം വീതം നല്‍കും



കൊച്ചി: കപ്പല്‍ ബോട്ടിലിടിച്ച്‌ നാല്‌ മല്‍സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായി.  ഇത് സംബന്ധിച്ച വിവരം ബന്ധുക്കള്‍ കേസ് പരിഗണിക്കുന്ന ജഡ്ജി ഹാരൂണ്‍ അല്‍ റഷീദിന്റെ ചേംബറിലെത്തി അറിയിക്കുകയായിരുന്നു.
ഒരു കോടി രൂപവീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചിരുന്നു. 25 ലക്ഷം രൂപ വീതം കെട്ടിവെയ്ക്കാന്‍ കോടതി കപ്പല്‍ ഉടമകളോട് ആവശ്യപ്പെട്ടിരുന്നു.
കേസ് നാളെ പരിഗണിക്കാനിരിക്കവെയാണ് ബന്ധുക്കളുമായി കപ്പല്‍ ഉടമകള്‍ ധാരണയിലെത്തിയത്

English Summery
Boat mishap victims' relatives get 20 lakhs each as compensation. 

Post a Comment