Follow KVARTHA on Google news Follow Us!
ad

ധോണിക്ക് പിന്തുണയുമായി വസീം അക്രം

സിഡ്നി: ഓസ്ട്രേലിയന്‍ പര്യടനത്തിനിടയിലുണ്ടായ ഇന്ത്യന്‍ ടീമിന്റെ ദയനീയ തോല്‍ വിയെത്തുടര്‍ന്ന്‌ സര്‍വ്വരും കൈവെടിഞ്ഞ ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിക്ക് പിന്തുണയുമായി പാക് താരം വസീം അക്രം രംഗത്തെത്തി. പരാജയങ്ങളുടെ പേരില്‍ ധോണിയെ മാത്രം ബലിയാടാക്കുന്നത് ശരിയല്ലെന്ന്‌ അക്രം പറഞ്ഞു. ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യം അനവസരത്തിലാണെന്നും ധോണിയ്ക്ക് പകരം നായകനാക്കണമെന്ന് പറയുന്ന വീരേന്ദര്‍ സേവാഗോ വിരാട് കോഹ്‌ലിയോ ആ സ്ഥാനത്തെത്താന്‍ യോഗ്യരല്ലെന്നും അക്രം വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങളില്‍ ഇന്ത്യയെ നയിക്കാന്‍ ധോണി തന്നെയാണ് യോഗ്യനെന്നും വസീം അക്രം കൂട്ടിച്ചേര്‍ത്തു. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച സേവാഗിന്റെ പ്രകടനവും ശരീര ഭാഷയും മതിപ്പുളവാക്കുന്നതല്ലെന്നും കോഹ്‌ലി കളിക്കാന്‍ തുടങ്ങിയിട്ടേയുള്ളുവെന്നും അക്രം വ്യക്തമാക്കി.

Post a Comment