Follow KVARTHA on Google news Follow Us!
ad

തുര്‍ക്കിയില്‍ കപ്പല്‍ മുങ്ങി പത്ത് പേരെ കാണാതായി

അങ്കാറ: തുര്‍ക്കി തീരത്ത് ചരക്കുകപ്പല്‍ മുങ്ങി പത്ത് പേരെ കാണാതായി. കംബോഡിയ റജിസ്‌ട്രേഷനിലുളള കപ്പലാണു മുങ്ങിയത്. രണ്ടു പേരെ രക്ഷപെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. റഷ്യയില്‍ നിന്നു തുര്‍ക്കിയിലെ അലിയാഗ തുറമുഖത്തേക്കു പോകുമ്പോഴാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയാണ് കപ്പല്‍ മുങ്ങാന്‍ കാരണം. പോളണ്ട് വംശജരായ ജീവനക്കാരെയാണു കാണാതായത്. കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ ആരംഭിച്ചതായി തീരദേശസേന അറിയിച്ചു. തുര്‍ക്കിയിലെ സോംഗല്‍ഡക് തീരത്താണ് കപ്പല്‍ അപകടത്തില്‍പ്പെട്ടത്.

Keywords: Ship Accident, Missing, Turkey, World

Post a Comment