Follow KVARTHA on Google news Follow Us!
ad

ഗുജറാത്ത് കലാപം: കമ്മീഷന് മുന്നില്‍ മോഡി ഹാജരാകേണ്ടെന്ന് ഹൈക്കോടതി


അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചന്വേഷിക്കുന്ന നാനാവതി കമ്മീഷന് മുന്നില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡി ഹാജരാകേണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി. മോഡിയെ വിളിച്ചുവരുത്തി തെളിവെടുക്കാന്‍ കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് എന്‍ജിഒ സംഘമായ ജന സംഘര്‍ഷ് മഞ്ചും കലാപത്തിന്റെ ഇരകളും സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി തീരുമാനം വ്യക്തമാക്കിയത്.

ജസ്റ്റീസുമാരായ അഖില്‍ ഖുറേഷിയും സോണിയ ഗോഖാനിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജന സംഘര്‍ഷ് മഞ്ച് അഭിഭാഷകന്‍ മുകുള്‍ സിന്‍ഹ പറഞ്ഞു. നേരത്തെ ആവശ്യമുന്നയിച്ച് ഗുജറാത്ത് കലാപം അന്വേഷിക്കുന്ന ജസ്റ്റീസുമാരായ ജി.ടി നാനാവതിയും അക്ഷയ് മേത്തയും അടങ്ങുന്ന കമ്മീഷനെ സമീപിച്ചിരുന്നെങ്കിലും കമ്മീഷനും ഈ ആവശ്യം നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

Keywords: Narendra Modi, Gujarat High Court, Ahmedabad, National

Post a Comment