Follow KVARTHA on Google news Follow Us!
ad

ഒളിമ്പിക്സ് ഹോക്കി ടീം സെലക്ഷന്‍ വിവാദത്തില്‍

ന്യൂഡല്‍ഹി: ഒളിമ്പിക്സ് മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ഹോക്കി ടീം സെലക്ഷന്‍ വിവാദത്തിലായി. മുന്‍ ക്യാപ്റ്റന്‍ രാജ്പാല്‍ സിംഗിനേയും, മിഡ് ഫീല്‍ഡര്‍അര്‍ജുന്‍ഹാലപ്പയെയും ടീമിലെടുക്കാതിരുന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഹോക്കി ആരാധകരെയും, താരങ്ങളെയും അമ്പരപ്പിച്ചു കൊണ്ടാണ് ഒളിംപിക്സ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. രാജ്പാലിനു പുറമേ പ്രമുഖ താരങ്ങളായ വിക്രം പിള്ളയ്ക്കും, ഭരത് ചിക്കാരയ്ക്കും ടീമിലെ സ്ഥാനം നഷ്ടപ്പെട്ടു. പരിചയ സമ്പന്നനായ മിഡ്ഫീല്‍ഡര്‍ അര്‍ജ്ജുന്‍ ഹാലപ്പയെ പകരക്കാരനായാണ് ടീമിലെടുത്തിരിക്കുന്നത്. മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ ആവശ്യമായ കായികക്ഷമത ഇല്ലാത്തു കൊണ്ടാണ് ഇവരെ പുറത്താക്കിയതെന്നാണ് ഹോക്കി ഇന്ത്യയുടെ വിശദീകരണം. കായിക ക്ഷമതയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന മുഖ്യപരിശീലകന്‍ മൈക്കല്‍ നോബ്സിന്റെ നിലപാടും ഇവര്‍ക്ക് തിരിച്ചടിയായി. നടപടിക്കെതിരെ താരങ്ങളും മുന്‍താരങ്ങളും രംഗത്തെത്തി കഴിഞ്ഞു. എന്നാല്‍ ഇതേ കുറിച്ച് പ്രതികരിക്കാന്‍ പുതിയ നായകന്‍ഭരത് ഛേത്രി തയാറായില്ല.

English Summery
New Delhi: Indian hockey team selection causes a new controversy. Ex captain Rajpal Singh and Arjun Halappa out fired from team.  

Post a Comment