Follow KVARTHA on Google news Follow Us!
ad

തമിഴ്‌നാട് മുന്‍ മന്ത്രിയുടെ വീട്ടില്‍ റെയ്ഡ്


ചെന്നൈ: തമിഴ്‌നാട്ടിലെ മുന്‍മന്ത്രി എന്‍.കെ.കെ.പി.രാജയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. വിജിലന്‍സിലെ അഴിമതി വിരുദ്ധവിഭാഗമാണ് റെയ്ഡ് നടത്തുന്നത്. ചെന്നൈയിലും ഈറോഡിലുമായി രാജയുമായി ബന്ധമുള്ള പത്തോളം ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്. കരുണാനിധി മന്ത്രിസഭയില്‍ കൈത്തറി വകുപ്പ് മന്ത്രിയായിരുന്നു എന്‍.കെ.കെ.പി രാജ. എ.ഐ.ഡി.എം.കെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം റെയ്ഡിനിരയാകുന്ന ഒമ്പതാമത്തെ ഡി.എം.കെ മന്ത്രിയാണ് രാജ.

Keywords: Vigilance-Raid,  DMK, Minister, House, chennai, National,

Post a Comment