Follow KVARTHA on Google news Follow Us!
ad

പാക്കിസ്ഥാനില്‍ വര്‍ഗീയ കലാപത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു

കറാച്ചി: പാക്കിസ്ഥാനിലുണ്ടായ വര്‍ഗീയ കലാപത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. വര്‍ഗീയ കലാപത്തെതുടര്‍ന്ന്‌ 50ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കലാപത്തെ തുടര്‍ന്ന്‌ പോലീസും അര്‍ദ്ധ സൈനീക വിഭാഗവും രംഗത്തിറങ്ങി. കറാച്ചിയിലെ വിവിധയിടങ്ങളില്‍ ഏറ്റുമുട്ടലുകളുണ്ടായതായി സിന്ധ് ആഭ്യന്തരമന്ത്രി മണ്‍സൂര്‍ വാസന്‍ മാധ്യമങ്ങളെ അറിയിച്ചു. തിങ്കളാഴ്ച ആരംഭിച്ച വര്‍ഗീയ കലാപത്തിനു ഇതുവരെ ശമനമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കി. നഗരത്തില്‍ വാഹനഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു

English Summery
Karachi: Communal riot in Pakistan killed ten. 

Post a Comment