Follow KVARTHA on Google news Follow Us!
ad

രാജ്യത്തെ ഏറ്റവും വലിയ മസ്ജിദിന് തിങ്കളാഴ്ച തറക്കല്ലിടും

ഇസ്‌ലാമിക് ഹെറിറ്റേജ് മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കാനെത്തിയ
ഡോ. അഹ്മദ് ഖസ്‌റജിയെ കാന്തപുരവും മര്‍കസ് ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കുന്നു
കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ മസ്ജിദിന് തിങ്കളാഴ്ച കോഴിക്കോട്ട് സമസ്ത പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തറക്കല്ലിടും. മസ്ജിദിനോടനുബന്ധിച്ച് നിര്‍മിക്കുന്ന ഇസ്‌ലാമിക് ഹെറിറ്റേജ് മ്യൂസിയത്തിന്റെ ശിലാസ്ഥാപനം ഡോ. അഹ്മദ് ഖസ്‌റജി നിര്‍വഹിക്കും. തുടര്‍ന്ന് കോഴിക്കോട് സ്വപ്ന നഗരിയില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ മദ്ഹുറസൂല്‍ പ്രഭാഷണം നടത്തും.

ഇരുപത്തയ്യായിരം പേര്‍ക്ക് ഒരുമിച്ച് നിസ്‌കരിക്കാന്‍ സൗകര്യപ്രദമായ മസ്ജിദ് ബഹുജന പങ്കാളിത്തത്തോടെയാണ് നിര്‍മ്മാണം നടത്തുന്നത്. ഇസ്‌ലാമിക സമൂഹം ആദരവുകള്‍ നല്‍കി പവിത്രതയോടെ സംരക്ഷിച്ചു പോരുന്ന ചരിത്ര ശേഷിപ്പുകള്‍, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ചരിത്ര നാള്‍വഴികളിലേക്ക് വെളിച്ചം വീശുന്ന ആധികാരിക രേഖകള്‍, രചനകള്‍, ചരിത്ര ശേഷിപ്പുകള്‍ എന്നിവയടങ്ങിയ മ്യൂസിയത്തില്‍ ഗവേഷണത്തിനും, പഠനത്തിനും സൗകര്യമുണ്ടാകും. സാംസ്‌കാരികവും നാഗരികവുമായ ചരിത്ര കാലഘട്ടത്തെയും ചരിത്ര നായകന്മാരെയും പരിചയപ്പെടുത്തുന്ന ഇസ്‌ലാമിക് എക്‌സിബിഷന്‍ ഹാള്‍, റഫറന്‍സ് ലൈബ്രറി& സ്റ്റഡി സെന്റര്‍, അക്കാദമിക് ഹാള്‍, കണ്‍വെന്‍ഷന്‍& മീഡിയ സെന്റര്‍ എന്നിവയും മസ്ജിദിനോടനുബന്ധിച്ചു നിര്‍മ്മിക്കും.

തുര്‍ക്കി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്താന്‍ബൂള്‍ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ് & കള്‍ച്ചറല്‍ തുര്‍ക്കിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 10 മണിക്ക് അന്താരാഷ്ട്ര സെമിനാര്‍ നടക്കും. പ്രൊ ഫോളിന്‍ ടെര്‍നര്‍ ബ്രിട്ടന്‍, രിസാ അക്‌ലി തുര്‍ക്കി, പ്രൊ യൂസുഫ് മൈക്കിള്‍ വത്തിക്കാന്‍, ബിലാല്‍ കാനഡ,ഡോ. യൂനുസ് തുര്‍ക്കി, അഫ്‌സ്‌ലാന്‍ തുര്‍ക്കി, ഡോ. സയ്യിദ് ഫെരിട് അതാലസ് സിംഗപ്പൂര്‍, ഇര്‍ഫാന്‍ ഉമര്‍ അമേരിക്ക, ഇഹ്‌സാന്‍ മുസ്തഫ ഇറാഖ്, അലി ഖൈസ് തുര്‍ക്കി തുടങ്ങിയവര്‍ സെമിനാറില്‍ പ്രഭാഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

Keywords: Masjid, Kozhikode, Kerala, Kanthapuram A.P.Aboobaker Musliyar, Shahre Mubarak Grand Masjid, Foundation

Post a Comment