Follow KVARTHA on Google news Follow Us!
ad

രജനിയുടെ സഹോദരിയുടെ കാമുകനായി പൃഥ്വിരാജ്

രജനിയെ നായകനാക്കി മകള്‍ സൗന്ദര്യ ഒരുക്കുന്ന 'കൊച്ചടിയാന്‍' എന്ന ചിത്രത്തില്‍ മലയാളത്തിലെ യുവതാരം പൃഥ്വിരാജും. കത്രീന കൈഫ് പ്രധാന നായികയാകുന്ന ചിത്രത്തില്‍ സ്‌നേഹ, ശോഭന എന്നിവരും അഭിനയിക്കുന്നുണ്ട്. രജനിയുടെ സഹോദരിയായി വേഷമിടുന്ന സ്‌നേഹയുടെ കാമുകനായാണ് പൃഥ്വി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ച കെ എസ് രവികുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് പൃഥ്വിരാജിന് ഈ വേഷം നല്‍കുന്നത്. നായകനായ രജനികാന്ത് കഴിഞ്ഞാല്‍ ഏറെ പ്രാധാന്യമുള്ള വേഷമാണ് പൃഥ്വിയ്ക്ക് ലഭിച്ചിരിക്കുന്നത്.

Post a Comment