Follow KVARTHA on Google news Follow Us!
ad

അരുണ്‍കുമാറിന്റെ നിയമനം: വിഎസിനും ബേബിക്കും നോട്ടീസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിന്റെ നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അന്വേഷിക്കുന്ന നിയമസഭാ സമിതിക്കു മുമ്പാകെ നേരിട്ടു ഹാജരാകാന്‍ വിഎസിനും മുന്‍ മന്ത്രി എം.എ. ബേബിക്കും നോട്ടീസ്. ഇരുവരും ഫെബ്രുവരി 14നു ഹാജരാകണമെന്നു ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിയുടെ ചുമതലയുള്ള പി.കെ. മുരളീധരനാണു നോട്ടീസ് അയച്ചത്. നേരിട്ടു ഹാജരായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടു നേരത്തേ ഇരുവര്‍ക്കും കത്ത് നല്‍കിയിരുന്നെങ്കിലും കൂടുതല്‍ സമയം നല്‍കാന്‍ ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. ജനുവരി 13നു ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചു. തുടര്‍ന്ന് 24, 25 തീയതികളില്‍ ഏതെങ്കിലും ഒരു ദിവസം ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി പത്തിനുശേഷം വരാമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. തുടര്‍ന്നാണു പതിന്നാലിനെത്താന്‍ ആവശ്യപ്പെട്ടു നോട്ടീസ് നല്‍കിയത്.

Post a Comment