Follow KVARTHA on Google news Follow Us!
ad

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ നിരീക്ഷക സംഘം ഇറാനിലെത്തി

ടെഹ്‌റാന്‍: ഇറാന്റെ ആണവ പരിപാടി സംബന്ധിച്ചു പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ച സാഹചര്യത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) യുടെ നിരീക്ഷക സംഘം ഇറാനിലെത്തി. ഇറാനിലെ ആണവ പരിപാടികളെക്കുറിച്ചു മനസിലാക്കുന്നതിന് ആണവോര്‍ജ ഏജന്‍സി ഡെപ്യൂട്ടി ഡയറക്റ്റര്‍ ജനറല്‍ ഹെര്‍മന്‍ നാക്കേര്‍ട്‌സിന്റെ നേതൃത്വത്തിലുളള സംഘമാണു ത്രിദിന സന്ദര്‍ശനത്തിനെത്തിയത്.

ആണവ പരിപാടികളുമായി മുന്നോട്ടു പോകുമെന്നു പ്രഖ്യാപിച്ച ഇറാന്‍ യുഎന്‍ സംഘവുമായി ചര്‍ച്ചയ്ക്കു തയാറാകുമെന്നു പ്രതീക്ഷ. ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച് എല്ലാ ആശങ്കകളും പരിഹരിക്കുകയാണു ലക്ഷ്യമെന്നു ഹെര്‍മന്‍ നാക്കേര്‍ട്‌സ് വ്യക്തമാക്കി. ഏജന്‍സിയുടെ ചോദ്യങ്ങള്‍ക്ക് ഇറാന്‍ മറുപടി നല്‍കണമെന്ന് ഐഎഇഎ ഡയറക്റ്റര്‍ ജനറല്‍ യുകിയ അമാനൊ ആവശ്യപ്പെട്ടു. എന്നാല്‍ ആണവായുധം വികസിപ്പിക്കുന്നുവെന്ന വാര്‍ത്ത ഇറാന്‍ നിഷേധിച്ചു.

Post a Comment