Follow KVARTHA on Google news Follow Us!
ad

ഒമാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സമരത്തില്‍

മസ്‌കറ്റ്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു ഒമാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സമരത്തില്‍. എല്ലാ ദിവസവും ഒരു മണിക്കൂര്‍ ഇവര്‍ സമരം ചെയ്യും. ആശുപത്രിയിലെ തൊഴില്‍ അന്തരീക്ഷവും സൗകര്യവും മെച്ചപ്പെടുത്തുക, തൊഴിലിന് അനുസൃതമായ വേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. ചികിത്സിലുള്ള രോഗികളുടെ കാര്യത്തില്‍ ഉത്കണ്ഠ ഉള്ളതിനാലാണ് ഒരു മണിക്കൂര്‍ പണിമുടക്കുന്നതെന്ന് ഇവര്‍ അറിയിച്ചു.

Post a Comment