Follow KVARTHA on Google news Follow Us!
ad

ഇടതു ജനാധിപത്യബദല്‍ രൂപീകരിക്കും: സി.പി.ഐ.എം

ന്യൂഡല്‍ഹി: യുപിഎ- എന്‍ഡിഎ സംഖ്യങ്ങളുടെ ജനദ്രോഹനടപടികള്‍ക്കെതിരായി ഇടതു ജനാധിപത്യബദല്‍ രൂപവത്കരിക്കുമെന്ന് സി.പി.എം കേന്ദ്രകമ്മറ്റി അംഗീകരിച്ച കോഴിക്കോട് നടക്കുന്ന 20ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് പ്രമേയം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

പാര്‍ലമെന്ററി ജനാധിപത്യം മുതലാലിത്ത്വത്തിനും പണത്തിനും കീഴടങ്ങുന്നത് പ്രതിരോധിക്കും. കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടേയും നയങ്ങള്‍ ഒന്നുതന്നെയാണ്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരായി ഇതര രാഷ്ട്രീയപാര്‍ട്ടികളെ അണിനിരത്തും. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ജനദ്രോഹ സാമ്പത്തിക നയങ്ങളെ എതിര്‍ക്കും. വര്‍ഗ്ഗീയതയേയും വിഭാഗീയതേയും അമിത അമേരിക്കന്‍പ്രേമത്തേയും പ്രോത്സാഹിപ്പിക്കില്ല. തൊഴിലാളികളുടേയും കര്‍ഷകരുടേയും അവസ്ഥ കോണ്‍ഗ്രസ് ഭരണത്തില്‍ വളരെ ദയനീയമാണ്. ദളിത് ക്രിസ്ത്യാനികള്‍ക്കും സംവണം നല്‍കണം. ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കൊപ്പം ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.

Post a Comment