Follow KVARTHA on Google news Follow Us!
ad

ബ്രിട്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കൊല: മൂന്ന് പേര്‍ അറസ്റ്റില്‍


ലണ്ടന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ മൂന്നു പേരും കൗമാരപ്രായക്കാരാണ്. ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യക്കാരനായ വിദ്യാര്‍ഥി പൂനാ സ്വദേശി അനുജ് ബിദ്‌വേയാണ് തിങ്കളാഴ്ച അക്രമികളുടെ വെടിയേറ്റു മരിച്ചത്.

ക്രിസ്മസ് അവധിക്ക് മാഞ്ചസ്റ്ററിലെ സുഹൃത്തുക്കളെ കാണാനെത്തിയതായിരുന്നു അനുജും അയാളുടെ കൂടെയുണ്ടായിരുന്ന മറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥികളും. സാല്‍ഫോര്‍ഡിലെ ഓര്‍ഡ്‌സാല്‍ ലെയിനില്‍ കൗമാരപ്രായക്കാരായ രണ്ടുവെള്ളക്കാര്‍ സംഘത്തെ സമീപിച്ചു. അല്പ സമയത്തിന് ശേഷം ഇവരിലൊരാള്‍ കൈത്തോക്ക് എടുത്ത് അനുജിന് നേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നു.

കൊലപാതകത്തിന് പ്രേരണയായതെന്താണെന്ന് കണ്ടെത്താനിയിട്ടില്ലെന്ന് പോലീസ് പറയുന്നു.സംഭവം വംശീയാക്രമണമാണോയെന്നും അന്വേഷിക്കുന്നുണ്ട്. പൂനാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രോണിക്‌സില്‍ ബിരുദമെടുത്ത അനുജ് ഉപരിപഠനത്തിനായി സെപ്തംബറിലാണ് ബ്രിട്ടനിലെത്തിയത്.


Keywords: Indian student, Shoot daed, Britain, World

Post a Comment