Follow KVARTHA on Google news Follow Us!
ad

വിവാദ പ്രസംഗം: പി.സി ജോര്‍ജ്ജിന്‌ പോലീസിന്റെ 'ക്ലീന്‍ ചിറ്റ്'

തിരുവനന്തപുരം: വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ അവഹേളിക്കുന്ന രീതിയില്‍ പത്തനാപുരത്ത് പ്രസംഗിച്ച ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിന്‌ കേരള പോലീസിന്റെ വക ക്ലീന്‍ ചിറ്റ്. സംഭവത്തെക്കുറിച്ച് ദേശീയ വനിതാ കമ്മീഷന്‍ പരാതിപെട്ടതിനെതുടര്‍ന്ന്‍ പോലീസ് നടത്തിയ അന്വേഷണ റിപോര്‍ട്ടിലാണ്‌ പി.സി ജോര്‍ജ്ജിന്‌ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. അതേസമയം വിവാദ പ്രസംഗത്തിന്റെ പേരില്‍ പി.സി ജോര്‍ജ്ജിനെതിരെ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയതായി കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു.

Post a Comment