Follow KVARTHA on Google news Follow Us!
ad

മംമ്ത മോഹന്‍ദാസ് വിവാഹിതയായി


കോഴിക്കോട്:പ്രശസ്ത തെന്നിന്ത്യന്‍ സിനിമ താരം മംമ്ത മോഹന്‍ദാസ് വിവാഹിതയായി. കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ രാവിലെ 11.30 നും 12നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ പ്രജിത്ത് പത്മനാഭനാണ് മംമ്തയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സിനിമാരംഗത്തെ ചുരുക്കം ചിലരും മാത്രമാണ് പങ്കെടുത്തത്. നവംബര്‍ 11.11.11 എന്ന മാന്ത്രിക തീയതിയിലായിരുന്നു വിവാഹനിശ്ചയം നടന്നത്. ബഹ്‌റിനില്‍ വ്യവസായിയായ പ്രജിത്ത് പത്മനാഭന്‍ മൂവാറ്റുപുഴ സ്വദേശി പത്മനാഭന്‍കര്‍ത്ത ഗീത ദമ്പതികളുടെ മകനാണ്. കണ്ണൂര്‍ തലശ്ശേരി സ്വദേശി മോഹന്‍ദാസ് ഗീത ദമ്പതികളുടെ മകളാണ്  മംമ്ത.

Keywords: Mamta mohandas, Ties the Knot, Entertainment, Kozhikode, Kerala

Post a Comment