Follow KVARTHA on Google news Follow Us!
ad

കാസര്‍കോട്ടെ ഭൂമി വിവാദം: വി.എസിനും രാജേന്ദ്രനും എതിരെ കേസെടുക്കും

 കാസര്‍കോട്: വിമുക്തഭടനയായ ബന്ധുവിന് കാസര്‍കോട്ട് അനധികൃതമായി ഭൂമി പതിച്ചുനകിയതായുള്ള പരാതിയില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും മുന്‍ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രനുമെതിരെ കേസെടുക്കാന്‍ വിജിലന്‍സ് നടപടിയാരംഭിച്ചതായി അറിയുന്നു. ഇരുവര്‍ക്കും പുറമെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീലാ തോമസ്, മുന്‍ കാസര്‍കോട് ജില്ലാ കലക്ടര്‍മാരായിരുന്ന ആനന്ദ്‌സിങ്ങ്, കൃഷ്ണന്‍കുട്ടി, വി.എസിന്റെ ബന്ധു സോമന്‍രാജ് എന്നിവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം.
കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പായി അവസാനഘട്ടം എന്ന നിലയിലാണ് വി.എസിനെ ചൊവ്വാഴ്ച വൈകിട്ട്് തിരുവനന്തപുരത്തെത്തി വിജിലന്‍സ് സംഘം കന്റോണ്‍മെന്റ് ഹൗസില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു. കോഴിക്കോട് വിജിലന്‍സ് എസ്.പി. ഹബീബ് റഹ്മാന്റെ നേതൃത്വത്തിലാണ് വി.എസിനെ ചോദ്യം ചെയ്തത്. രണ്ടരമണിക്കൂര്‍ ചോദ്യം ചെയ്യല്‍ നീണ്ടുനിന്നിരുന്നു. മുഖ്യമന്ത്രിയായിരിക്കെ ബന്ധുവായ ടി.കെ. സോമരാജന് കാസര്‍കോട്ട് 2.33 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി പതിച്ചുനല്‍കിയെന്നാണ് വിജിലന്‍സിന് ലഭിച്ച പരാതി. വിജിലന്‍സ് സംഘത്തിന്റെ പല ചോദ്യങ്ങളില്‍ നിന്നും തനിക്കറിയില്ലെന്ന് പറഞ്ഞ് വി.എസ്. ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന്് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഭൂമി നല്‍കാനുള്ള ഉത്തരവിന്റെ ഫയല്‍ തന്റെ അടുക്കല്‍ എത്തിയില്ലെന്നാണ് വി.എസ് നല്‍കിയ മറുപടി. എന്നാല്‍ വി.എസിന്റെ നിര്‍ദ്ദേശപ്രകാരമാണ് സോമരാജിന് കാസര്‍കോട് ഭൂമി നല്‍കിയതെന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Keywords: Kasaragod, Kerala, V.S Achuthanandan, Land

Post a Comment