Follow KVARTHA on Google news Follow Us!
ad

ജപ്പാന്‍ പ്രധാനമന്ത്രിക്ക് 'കൊലവെറി' ട്രീറ്റുമായി ധനുഷ്

ന്യൂഡല്‍ഹി: മൂണ്‍ ട്ര്‌ എന്ന സിനിമയില്‍ ധനുഷ് പാടിയ 'വൈ ദിസ് കൊലവെറി ഡി' ലോകം നെഞ്ചിലേറ്റിയിട്ട് നാളുകള്‍ ഏറെയായി. എന്നാല്‍ യുവമനസുകള്‍ മാത്രമല്ല, മറിച്ച് രാഷ്ട്രീയ ആചാര്യന്മാരും രാഷ്ട്രത്തലവന്മാരും ഈ ഗാനം നെഞ്ചിലേറ്റിയെന്നതിന്‌ തെളിവാണ്‌ ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹികോ നോഡയും പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗും പങ്കെടുക്കുന്ന വിരുന്നില്‍ പങ്കുചേരാനായി ധനുഷിനെ ക്ഷണിച്ചത്. ന്യൂഡല്‍ഹിയിലെ റേസ് കോഴ്സ് റോഡ് റെസിഡന്‍സിലെ 7ം നമ്പറിലാണ്‌ വിരുന്ന്‍ സംഘടിപ്പിക്കുന്നത്. തമിഴ്-ഇംഗ്ലീഷ് (താങ്ക്ലിഷ്) കൂടിച്ചേര്‍ന്ന പ്രസ്തുത ഗാനം യൂട്യൂബില്‍ 20 മില്യണിലേറെ ജനങ്ങളാണ്‌ കണ്ടത്. ഓക് ലാന്‍ഡില്‍ 300ലേറെ പേര്‍ പങ്കെടുത്ത ഫ്ലാഷ് മോബില്‍ ധനുഷിന്റെ 'കൊലവെറി'ക്ക്‌ അനുസരിച്ചായിരുന്നു ജനക്കൂട്ടം നൃത്തം വച്ചത്. 'കൊലവെറി' ലോകം ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ്‌ ധനുഷ്. ഗാനം യുവജനങ്ങള്‍ക്ക് ഏറെ ഇഷ്ടമാണെന്നും അതിനാല്‍ ഗാനത്തിന്റെ ഹിന്ദി പതിപ്പിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ്‌ താനെന്നും ധനുഷ് വ്യക്തമാക്കി.

Post a Comment