Follow KVARTHA on Google news Follow Us!
ad

ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന്‌ ഹസാരേ നിരാഹാര സമരം അവസാനിപ്പിച്ചു

മുംബൈ:ശക്തമായ ലോക്പാല്‍ ബില്‍ ആവശ്യപ്പെട്ട് അണ്ണാ ഹസാരേ ആരംഭിച്ച 3 ദിവസത്തെ നിരാഹാര സമരം അനാരോഗ്യത്തെ തുടര്‍ന്ന്‍ അവസാനിപ്പിച്ചു. ഇന്നലെ രാത്രിയോടെ പനി 102 ഡിഗ്രി കടന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹസാരേയുടെ ആരോഗ്യനില കൂടുതല്‍ വഷളാക്കി. ഈ നിലയില്‍ നിരാഹാ​‍രം തുടര്‍ന്നാല്‍ വൃക്കയുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്ന്‍ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ്‌ ഹസാരേ നിരാഹാരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

Post a Comment