Follow KVARTHA on Google news Follow Us!
ad

പടക്കനിര്‍മ്മാണ ശാലയില്‍ സ്ഫോടനം; അഞ്ച് മരണം


തൃശൂര്‍: അത്താണിയില്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ മരിച്ചു. മരിച്ചവരില്‍ ബീഹാര്‍ സ്വദേശിയായ നരേഷ് മഹോതോയെ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ മൂന്നുപേര്‍ ബീഹാര്‍ തൊഴിലാളികളാണ്. അപകടമുണ്ടായ സമയത്ത്  നി ര്‍മ്മാണശാലയില്‍ 12 ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ചെമ്പന്‍ ദേവസ്യ എന്നയാളുടെ ഉടമസ്ഥതയിലുള്ള പടക്ക നിര്‍മ്മാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. ഉച്ചയ്ക്ക് 12.30നാണ് സംഭവം.

ശക്തമായ പൊട്ടിത്തെറിയില്‍ സമീപത്തെ മൂന്നു വീടുകള്‍ തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നിന്‍ മുകളില്‍ ഒരു റബര്‍തോട്ടത്തിനു നടുവിലായാണ് പടക്കനിര്‍മാണ ശാല പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ദുരന്തസ്ഥലത്തേക്ക് പെട്ടെന്ന് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്കോ ആംബുലന്‍സിനോ എത്തിച്ചേരാന്‍ പറ്റാത്തത് രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.  പോലീസും അഗ്‌നിശമനസേനയും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Keywords: Explosions, Fireworks, Thrissur, Obituary, Kerala

Post a Comment