Follow KVARTHA on Google news Follow Us!
ad

Aadhar Card | ആധാർ കാർഡിൽ തെറ്റുണ്ടോ? സൗജന്യമായി വീട്ടിൽ നിന്ന് അപ്ഡേറ്റ് ചെയ്യാം; ജൂൺ 15 വരെ മാത്രം അവസരം; അതിനുശേഷം ഫീസ് അടക്കേണ്ടി വരും; എങ്ങനെ ചെയ്യാമെന്ന് അറിയാം

ഇനി ദിവസങ്ങൾ മാത്രം Aadhar Card, Aadhar Update, National News, UIDAI
ന്യൂഡെൽഹി: (www.kvartha.com) ആധാർ കാർഡ് ഇന്ത്യൻ പൗരന്മാർക്ക് സുപ്രധാന രേഖയാണ്. ഏത് ചെറിയ ജോലിക്കും ഇപ്പോൾ ആധാർ ആവശ്യമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾക്കോ നികുതി അടയ്ക്കാനോ ബാങ്ക് അക്കൗണ്ട് തുടങ്ങാനോ ആധാർ നിർബന്ധമാണ്. ഇത്തരമൊരു പ്രധാനപ്പെട്ട രേഖയിൽ നിങ്ങളുടെ വിശദാംശങ്ങളിൽ തെറ്റുണ്ടെങ്കിൽ പ്രശ്നങ്ങൾ നേരിടേണ്ടിവരും. കൂടാതെ 10 വർഷത്തിന് ശേഷം ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാത്തവർ ഉടൻ തന്നെ അവരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

News, National, New Delhi, Aadhar Card, Aadhar Update, National News, UIDAI, Aadhaar card can be updated online for free till June 14

പോർട്ടലിൽ സൗജന്യമായി ആധാർ വിശദാംശങ്ങൾ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരം യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഒരുക്കിയിട്ടുണ്ട്. ജൂൺ 14 വരെ സൗജന്യമായി ചെയ്യാം. അതായത് ഇനി അഞ്ച് ദിവസങ്ങൾ കൂടി ബാക്കിയുണ്ട്. ഇതുവരെ ആധാർ അപ്‌ഡേറ്റ് ചെയ്യാത്തവരും ചെയ്യാൻ ആഗ്രഹിക്കുന്നവരും ഉടൻ തന്നെ അവസരം വിനിയോഗിക്കുക.

ജൂൺ 14 ന് ശേഷം, ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് ആളുകളിൽ നിന്ന് നിരക്ക് ഈടാക്കും. ഫീസ് എത്രയെന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല. സേവനത്തിനനുസരിച്ച് ഫീസ് നിശ്ചയിക്കും. നിരക്ക് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഓൺലൈനായി ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ 25 രൂപയും ഓഫ്ലൈൻ അപ്ഡേഷന് 50 രൂപയുമാണ് ചാർജ് ഈടാക്കുകയെന്നാണ് വിവരം.

എങ്ങനെ ആധാർ അപ്ഡേറ്റ് ചെയ്യാം?

* ആധാർ കാർഡിലെ പേര്, വിലാസം, ജനനത്തീയതി തുടങ്ങിയ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന്, https://myaadhaar(dot)uidai(dot)gov(dot)in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 'ലോഗിൻ' ക്ലിക്ക് ചെയ്യുക.
* ആധാർ നമ്പറും ക്യാപ്‌ച കോഡും നൽകുക. ‘Send OTP’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് ഒ ടി പി (OTP) അയയ്ക്കും. അത് നൽകുക.
* ലോഗിൻ ചെയ്‌ത് ‘Update Aadhaar Online’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
* നിർദേശങ്ങൾ കൃത്യമായി വായിച്ച് ‘Proceed to update Aadhaar’എന്നതിൽ ക്ലിക്ക് ചെയ്യുക.
* അപ്ഡേറ്റ് ചെയ്യേണ്ട ഫീൽഡ് തെരഞ്ഞെടുക്കുക. ഇവിടെ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചയ്യേണ്ടതുണ്ട്. ‘Proceed to update Aadhaar’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
* നൽകിയ വിശദാംശങ്ങൾ ശരിയാണെന്ന് ഉറപ്പിച്ച ശേഷം സബ്മിറ്റ് ചെയ്യുക.

Keywords: News, National, New Delhi, Aadhar Card, Aadhar Update, National News, UIDAI, Aadhaar card can be updated online for free till June 14
< !- START disable copy paste -->

2 comments

  1. Couldn't correctly add captcha
  2. May be few changes only free. Remaining changes will be paid services.