Follow KVARTHA on Google news Follow Us!
ad

Concessions | ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഈ രോഗങ്ങളിൽ ഏതെങ്കിലും ഒന്ന് ഉണ്ടെങ്കിൽ ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കും! 75 ശതമാനം വരെ കിഴിവ്; കൂടുതൽ അറിയാം

അനുഗമിക്കുന്നയാൾക്കും ബാധകം Train Ticket Concessions, Indian Railways, Patient Traveling, Malayalam News, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യൻ റെയിൽവേ അർഹതയുള്ളവർക്ക് ട്രെയിൻ യാത്രാ നിരക്കിൽ ഇളവുകൾ നൽകുന്നുണ്ട്. മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും ട്രെയിൻ നിരക്കിൽ ഇളവുണ്ടെന്ന് പൊതുവെ അറിയാമെങ്കിലും മറ്റുപലർക്കും ഈ സൗകര്യം ലഭിക്കുമെന്ന് കൂടുതൽ പേർക്കും അറിയില്ല. ചില രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും യാത്രാനിരക്കിൽ ഇളവ് റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്. ഏതാണ് ആ രോഗങ്ങൾ, എത്രമാത്രം ഇളവ് നൽകുന്നു എന്നീ കാര്യങ്ങൾ അറിയാം.

News, National, Railway, New Delhi, Train Ticket, Travel, Passenger, Diseases, Patients, Treatment, Indian Railways: Concessions for Patient traveling in Train.

ആർക്കാണ് ഇളവ് ലഭിക്കുക?

* കാൻസർ രോഗികൾക്കും കൂടെ പോകുന്ന ഒരാൾക്കും ഇളവ് നൽകാനുള്ള വ്യവസ്ഥയുണ്ട്. ചികിത്സയ്‌ക്കായി പോകുകയാണെങ്കിൽ, എസി ചെയർ കാറിൽ 75 ശതമാനവും എസി-3, സ്ലീപ്പർ എന്നിവയിൽ 100 ​​ശതമാനവും കിഴിവ് ലഭ്യമാണ്. ഫസ്റ്റ് ക്ലാസ്, സെക്കൻഡ് എസി ക്ലാസുകളിൽ 50 ശതമാനം ഇളവ് ലഭിക്കും.

* തലസീമിയ, ഹൃദ്രോഗം, വൃക്കരോഗം ബാധിച്ചവർക്കും യാത്രാനിരക്കിൽ ഇളവ് ലഭിക്കും. ഹൃദ്രോഗികൾ ഹൃദയ ശസ്ത്രക്രിയയ്ക്കും വൃക്കരോഗികൾ വൃക്ക മാറ്റിവയ്ക്കലിനോ ഡയാലിസിസിനോ പോവുകയാണെങ്കിലുമാണ് യാത്രാനിരക്കിൽ ഇളവ് ലഭിക്കുക. എസി-3, എസി ചെയർ കാർ, സ്ലീപ്പർ, സെക്കൻഡ് ക്ലാസ്, ഫസ്റ്റ് എസി എന്നിവയിൽ 75 ശതമാനം കിഴിവ് ലഭ്യമാണ്. ഇതോടൊപ്പം രോഗിയെ അനുഗമിക്കുന്ന ഒരാൾക്കും ഇളവിന്റെ ആനുകൂല്യം ലഭിക്കും.

* ഹീമോഫീലിയ രോഗികൾക്കും കൂടെയുള്ള ഒരാൾക്കും ചികിത്സയ്ക്ക് പോകുമ്പോൾ നിരക്കിൽ ഇളവ് ലഭിക്കും. സെക്കൻഡ് ക്ലാസ്, സ്ലീപ്പർ, ഫസ്റ്റ് ക്ലാസ്, എസി-3, എസി ചെയർ കാർ എന്നിവയിൽ 75 ശതമാനം കിഴിവാണ് ലഭ്യമാവുക.

* ക്ഷയരോഗികൾക്ക് ചികിത്സയ്ക്ക് പോകുന്നതിന് യാത്രാനിരക്കിൽ ഇളവ് നൽകാനുള്ള വ്യവസ്ഥയുണ്ട്. രോഗിക്കും കൂടെയുള്ള ഒരാൾക്കും സെക്കൻഡ്, സ്ലീപ്പർ, ഫസ്റ്റ് ക്ലാസുകളിൽ 75 ശതമാനം കിഴിവ് ലഭിക്കും.

* അണുബാധയില്ലാത്ത കുഷ്ഠരോഗികൾക്ക് സെക്കൻഡ്, സ്ലീപ്പർ, ഫസ്റ്റ് ക്ലാസുകളിൽ 75 ശതമാനം ഇളവ് നൽകും.

* എയ്ഡ്‌സ് രോഗികൾക്ക് ചികിത്സയ്ക്ക് പോകുമ്പോൾ സെക്കൻഡ് ക്ലാസിൽ 50 ശതമാനം ഇളവും നൽകുന്നു.

* ഓസ്റ്റോമി (Ostomy) രോഗികൾക്ക് ഫസ്റ്റ്, സെക്കൻഡ് ക്ലാസിലെയും പ്രതിമാസ സെഷനും ക്വാർട്ടർ സെഷനും ടിക്കറ്റുകളിൽ ഇളവ് ലഭിക്കും.

* അനീമിയ രോഗികൾക്ക് സ്ലീപ്പർ, എസി ചെയർ കാർ, എസി-3 ടയർ, എസി-2 ടയർ എന്നിവയിൽ 50 ശതമാനം ഇളവും നൽകും.

Keywords: News, National, Railway, New Delhi, Train Ticket, Travel, Passenger, Diseases, Patients, Treatment, Indian Railways: Concessions for Patient traveling in Train.
< !- START disable copy paste -->

2 comments

  1. No concession for senior citizens
  2. Do you know now senior citizens concession stoped railway.....why?