Follow KVARTHA on Google news Follow Us!
ad

ന്യൂസിലന്‍ഡ് ക്രികറ്റര്‍ റോസ് ടെയ് ലര്‍ വിരമിച്ചപ്പോള്‍ ട്വിറ്റെറിലൂടെ ഹിന്ദിയില്‍ അഭിനന്ദനം അറിയിച്ച് സചിന്‍; അതിന് താരത്തിന്റെ മറുപടി ഞെട്ടിക്കുന്നത്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, New Zealand,News,Player,Cricket,Sports,Retirement,Twitter,Sachin Tendulker,National,
ന്യൂഡെല്‍ഹി: (www.kvartha.com 09.04.2022)  നെതര്‍ലന്‍ഡ് സിനെതിരായ മത്സരത്തിന് ശേഷം ന്യൂസിലന്‍ഡിന്റെ സീനിയര്‍ ബാറ്റര്‍ റോസ് ടെയ് ലര്‍ തന്റെ 16 വര്‍ഷം നീണ്ട അന്താരാഷ്ട്ര ക്രികറ്റ് ജീവിതത്തോട് വിടപറഞ്ഞു. ഏപ്രില്‍ നാലിനായിരുന്നു താരത്തിന്റെ അവസാനത്തെ കളി.

സചിന്‍ ടെന്‍ണ്ടുല്‍കര്‍ ഉള്‍പെടെ നിരവധി മുതിര്‍ന്ന കളിക്കാരും ആരാധകരും വിദഗ്ധരും കിവി ബാറ്ററുടെ അവിശ്വസനീയമായ യാത്രയ്ക്ക് ആശംസകള്‍ നേര്‍ന്നു. പക്ഷെ, സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം താരമായത് മറ്റൊരു രീതിയിലാണ്.
            
Shukria Bhai' þ Ross Taylor responds to Sachin Tendulkar in Hindi, thanks India legend for 'recognition', New Zealand, News, Player, Cricket, Sports, Retirement, Twitter, Sachin Tendulker,  National.

വിടവാങ്ങലിന് അഭിനന്ദനം അറിയിച്ച് ഹിന്ദിയില്‍ സചിനിട്ട പോസ്റ്റിന് ഹിന്ദിയില്‍ തന്നെ മറുപടി നല്‍കിയാണ് റോസ് ടെയ് ലര്‍ എല്ലാവരേയും ഞെട്ടിച്ചത്.

'നിങ്ങള്‍ റോസ് ഗെയിമിന്റെ മികച്ച അംബാസഡറായിരുന്നു! നിങ്ങള്‍ക്കെതിരെ കളിച്ചത് അതിശയകരമായിരുന്നു. വര്‍ഷങ്ങളായി നിങ്ങള്‍ സ്വയം സൃഷ്ടിച്ച രീതി ക്രികറ്റ് കളിക്കാരാകാന്‍ ആഗ്രഹിക്കുന്ന എല്ലാ കൊച്ചുകുട്ടികള്‍ക്കും പ്രചോദനമാണ്. അതിമനോഹരമായ ഒരു കരിയറിന് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍, ' എന്നായിരുന്നു സചിന്റെ ട്വീറ്റ്.

മറുപടിയായി ടെയ് ലര്‍ ഇങ്ങനെ കുറിച്ചു:

'ശുക്രിയാ സചിന്‍ ഭായ്, ആപ് കി അംഗീകാര്‍ കെ ലിയേ'. എന്റെ പ്രിയപ്പെട്ട കളിക്കാരനില്‍ നിന്ന് ഈ സന്ദേശം ലഭിക്കുന്നത് ഒരു തികഞ്ഞ ബഹുമതിയാണ്. എന്ന് ടെയ്ലര്‍ പറയുന്നു.

ഏപ്രില്‍ നാലിന് ഹാമില്‍ടണിലെ സെഡന്‍ പാര്‍കില്‍ നെതര്‍ലന്‍ഡ് സിനെതിരായ ഏകദിനത്തിലാണ് റോസ് ടെയ് ലര്‍ ന്യൂസിലന്‍ഡിനായി തന്റെ അവസാന മത്സരം കളിച്ചത്. 38 കാരനായ താരത്തിന് തന്റെ അവസാന മത്സരത്തില്‍ 14 റണ്‍സ് മാത്രമാണ് നേടാനായത്. പക്ഷെ, മത്സരത്തില്‍ കിവീസ് 115 റണ്‍സിന്റെ അനായാസ ജയം നേടി.

112 ടെസ്റ്റ് മത്സരങ്ങളിലും 236 ഏകദിനങ്ങളിലും 102 ടി20യിലും ന്യൂസിലന്‍ഡിനെ പ്രതിനിധീകരിച്ച് വലംകൈയ്യന്‍ ബാറ്റര്‍ ആയ റോസ് ടെയ് ലര്‍ കളിച്ചു. ഏകദിനത്തില്‍ 8,607 റണ്‍സ് നേടിയ ടെയ് ലറാണ് കിവീസിന്റെ ഏറ്റവും വലിയ റണ്‍സ് സ്‌കോറര്‍. അതുപോലെ ടെസ്റ്റില്‍ 7683 റണ്‍സ് നേടിയിട്ടുണ്ട്. ടി20യില്‍ 1909 റണ്‍സ് നേടി.

കളിയുടെ മൂന്ന് ഫോര്‍മാറ്റുകളിലുമായി ടെയ് ലര്‍ 93 അര്‍ധസെഞ്ചുറികളും 40 സെഞ്ചുറികളും നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രികറ്റില്‍ മൂന്ന് ഡബിള്‍ സെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്. 2011 ജൂണിലാണ് റോസ് ടെയ് ലറെ ന്യൂസിലന്‍ഡിന്റെ ടെസ്റ്റ്, ഏകദിന, ടി20 കാപ്റ്റനാക്കിയത്.

Keywords:  'Shukria Bhai' þ Ross Taylor responds to Sachin Tendulkar in Hindi, thanks India legend for 'recognition', New Zealand, News, Player, Cricket, Sports, Retirement, Twitter, Sachin Tendulker,  National.

1 comment

  1. Njn njettiyillaa .. ningloo